വടക്കാഞ്ചേരി:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി. നാരായണൻ നായരുടെ ഛായാചിത്രം വടക്കാഞ്ചേരി സിപിഐ ഓഫീസിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ഇ.എം. സതീശൻ അനാച്ഛാദനം ചെയ്തു.ഫോട്ടോ അനാച്ഛാദന പരിപാടിയിൽ സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ പ്രേംരാജ് ചൂണ്ടലാത്ത്, അരുൺ കാളിയത്ത്, പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടി,സി.വി. പൗലോസ്,ജോൺസൻ പോണല്ലൂർ, എം എസ് . അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം.യു. കബീർ സ്വാഗതവും സിപിഐ ലോക്കൽ സെക്രട്ടറി എം.എ. വേലായുധൻ കൃതജ്ഞതയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍