കെ.എസ്.എസ്.പി.യു സ്പെഷ്യൽ കൺവെൻഷൻ ആര്യമ്പാടം പകൽ വീട്ടിൽ വെച്ച് ചേർന്നു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുണ്ടത്തിക്കോട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ ആര്യമ്പാടം പകൽ വീട്ടിൽ വെച്ച് ചേർന്നു. പ്രസിഡന്റ് രാജു മാരാത്ത് പതാക ഉയർത്തി. മേരി ജോസഫ്, കൃസ്റ്റീന, ലീല ചേർന്ന് നടത്തിയ പ്രാർത്ഥന യോടെ സമ്മേളനം ആരംഭിച്ചു. ജില്ലാ ജോയിൻ സെക്രട്ടറി കെ.എസ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ സി എൽ പീയുസ് അനുശോചനം രേഖപ്പെടുത്തി. 

സെക്രട്ടറി വി എസ് ഗോവിന്ദ സ്വാമി സ്വാഗതവും മേരി ജോസഫ് നന്ദിയും പറഞ്ഞു. പുതുതായി വന്ന മെമ്പർ മാരെ സംസ്ഥാന കൌൺസിൽ അംഗം കെ ഗോപിനാഥൻ മാസ്റ്റർ പൂച്ചെണ്ടുകൾ നൽകി ആനയിച്ച ആദരിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ് എം ജെ അഗസ്റ്റിൻ, മുൻ ബ്ലോക്ക്‌ പ്രസിഡന്റ് എം കെ മുഹമ്മദ്‌ കുട്ടി ഹാജി, സംസ്ഥാന കൗൺസിലർ ടി ടി ബേബി, എം എം രഘുനാഥൻ, പി ഗംഗാധരൻ മാസ്റ്റർ, എം ജി അരവിന്ദാക്ഷൻ മാസ്റ്റർ, കെ എ സ്കറിയ, ടി കെ ലീല, എന്നിവർ ആശംസകൾ നേർന്നു. ഡി എ കുടിശ്ശിക ഉടനെ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍