കോശമാതൃകാ നിർമ്മാണ മത്സരം നടത്തി.

മുണ്ടത്തിക്കോട് : മുണ്ടത്തിക്കോട് എൻ എസ് എസ് ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് കോശ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ജിജ്ഞാസയും കൗതുകവും ഉണർത്തി ശാസ്ത്ര പഠനം കൂടുതൽ രസകരമാക്കാൻ ഉദ്ദേശിച്ചു കൊണ്ട് നടത്തിയ ഈ പ്രവർത്തനത്തിന് സയൻസ് അധ്യാപകരായ ശുഭ, പാർവതി എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ മത്സരത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. വാശിയേറിയ മത്സരത്തിൽ കുട്ടികൾ നിർമ്മിച്ച മാതൃകകൾ ഒന്നിനൊന്ന് മെച്ചമായിരുന്നു. ഒന്നാം സ്ഥാനം അനുശ്രീയ എം.എ  , രണ്ടാം സ്ഥാനം ദേവി പ്രിയ ഒ എ , മൂന്നാം സ്ഥാനം അനന്യ കെ. പ്രമോദ് ഇവർ കരസ്ഥമാക്കി. തുടർന്ന് പ്രദർശനവും നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍