പി.നാരായണൻ നായർ അനുസ്മരണം നടന്നു.

കിള്ളിമംഗലം:കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1939 കണ്ണൂർ- പാറപ്പുറം സമ്മേളനത്തിൽ പങ്കെടുത്ത സ്ഥാപക നേതാക്കളിലൊരാളും രാജ്യസഭാ മുൻ അംഗം,സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം, മാതൃഭൂമി മുൻ പത്രാധിപർ എന്നീ മേഖലകളിൽ പ്രവർത്തിച്ച സിപിഐയുടെ പ്രമുഖ നേതാവുമായ പി. നാരായണന്‍ നായരുടെ 51-ാം ചരമവാര്‍ഷികം ആചരിച്ചു.

സിപിഐ ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിള്ളിമംഗലത്തുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.കിള്ളിമംഗലം ഗ്രാമീണ വായനശാലയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ കൗൺസിൽ അംഗവും കേരള ഫീഡ്സ് ചെയർമാനുമായ കെ. ശ്രീകുമാർ നിർവഹിച്ചു. സി.പി.ഐ ചേലക്കര മണ്ഡലം  സെക്രട്ടറി പി.ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു.സിപിഐ പാഞ്ഞാൾ ലോക്കൽ സെക്രട്ടറി പി.കൃഷ്ണൻ കുട്ടി സ്വാഗതം പറഞ്ഞു.

സിപിഐ ജില്ലാ ട്രഷറർ ടികെ. സുധീഷ് ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ആർ. സോമനാരായണൻ,ഇഎം. സതീശൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ അരുൺ കാളിയത്ത്,ടിപി. സുനിൽ,മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെആർ. സത്യൻ,കെഎസ്.ദിനേഷ്, ശ്രീജ സത്യൻ,പിഎം. ഷറഫുദീൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍