ചുരുങ്ങിയ കാലയളവിനുള്ളിൽ നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ മുണ്ടത്തിക്കോട് വില്ലേജ് ഓഫീസർ എം.കെ സുരേഷിന് നാട്ടുകാർ നൽകിയ യാത്രയയപ്പ് ഊഷ്മളമായി. വില്ലേജ് ഓഫീസിൽ ചേർന്ന യോഗം ഡിവിഷൻ കൗൺസിലർ കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത് അധ്യക്ഷത വഹിച്ചു. ഇ.എം. സുബ്രഹ്മണ്യൻ സ്നേഹോപഹാരം നൽകി. കെ.ഗോപാലകൃഷ്ണൻ പൊന്നാട അണിയിച്ചു. എം.സച്ചിദാനന്ദൻ സ്വാഗതവും സ്മിത അജിത്കുമാർ നന്ദിയും പറഞ്ഞു. രാജശ്രീ സുഗുണൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.എ സുരേഷ്‌കുമാർ, കെ.ജി ദുർഗ്ഗ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍