വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ പുതിനം കുന്നത്ത് ശങ്കരേട്ടന് ശതാഭിഷേക സ്നേഹാദരവ് നൽകി.

വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ പുതിനം കുന്നത്ത് ശങ്കരേട്ടന് ശതാഭിഷേക സ്നേഹാദരവ് നൽകി. ചടങ്ങിന് പ്രസിഡണ്ട് ഡോ. കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.  എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷ് ഭദ്രദീപം കൊളുത്തി  ഉൽഘാടനം ചെയ്തു. ശാഖാ വൈ. പ്രസിഡണ്ട് സി.ജി ശശീന്ദ്രൻ സ്വാഗതവും, വനിതാ സംഘം സെക്രട്ടറി പി.കെ. ശോഭ നന്ദിയും പറഞ്ഞു. ശതാഭിഷേക കാര്യപരിപാടി ശാഖാ സെക്രട്ടറി സുഭാഷ്പുഴക്കൽ വിശദീകരിച്ചു. മെമൻ്റോയും പൊന്നാടയും ആദരവിൻ്റെ ഭാഗമായി നൽകിയ ശേഷം പരസ്പരം വനജ ശങ്കരൻ്റേയും, ശങ്കരേട്ടൻ്റേയും ഹാരമണിയിക്കൽ ചടങ്ങിന് യൂണിയൻ സെക്രട്ടറി ടി.ആർ രാജേഷും , ശാഖാ പ്രസിഡണ്ട് ഡോ. കെ.എ. ശ്രീനിവാസനും ചേർന്ന് നേതൃത്വം വഹിച്ചു. 

 എക്സിക്യുട്ടീവ് അംഗമായ പി.ആർ. രവി ആശംസിച്ചു. വേദിയിൽ കുമാരി സംഘം സെക്രട്ടറി അഞ്ജന മുരളി സന്നിഹിതയായി. എൽപി സ്കൂൾ മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പഠന കിറ്റിൻ്റെ ഉദ്ഘാടനം ഡോ. കെ.എ. ശ്രീനിവാസൻ നിർവ്വഹിച്ചു. കറുകപുത്തൂർ മർച്ചൻ്റ് അസോസ്സിയേഷൻ യൂണിറ്റ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശാഖാ വൈ.പ്രസിഡണ്ട് സി.ജി. ശശീന്ദ്രനെ ശാഖാ പ്രസിഡണ്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍