വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതിയിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു.

വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതിയിൽ നിന്നും ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു. ബംഗാൾ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടയിൽ തൊട്ടടുത്ത വൈദ്യുതി ലൈൻ കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സാൻ ജോസ് ആശുപത്രിയിലേക്ക് മാറ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍