പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി. കൂട്ടിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയാത്രക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും. ഏപ്രിൽ ഒന്നിന് കൂട്ടിയ നിരക്ക് വർധനആണെങ്കിലും കുതിരാനിൽ ഗതാഗതം ഒരു തുരങ്കത്തിലൂടെ മാത്രമാക്കിയതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കുതിരാനിൽ ഇപ്പോഴും ഒറ്റ വരി ഗതാഗതം തുടരുമ്പോഴാണ് ടോള്‍ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2022 മാര്‍ച്ച് ഒൻപത് മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോള്‍, ഏപ്രില്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍