തിരുവനന്തപുരം നാലഞ്ചിറയിലെ സ്വകാര്യ കോളജിലെ നിയമ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനിയെ കാണാനില്ല എന്ന പരാതി ജൂലൈ 11ന് മണ്ണന്തല പോലീസിന് ലഭിച്ചിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി ബാംഗ്ലൂരിലേക്കുള്ള ട്രെയിൻ യാത്രയിലാണെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്നാൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി ഫോൺ ട്രെയിനിൽ ഉപേക്ഷിച്ചതാണെന്ന് പിന്നീട് കണ്ടെത്തി. 13ന് രാവിലെ പോലീസിൻ്റെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ കാണാതായ പെൺകുട്ടിയുടെ വിവരം പങ്കുവെച്ചപ്പോൾ പെൺകുട്ടിയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം എ. ആർ. ക്യാമ്പിലെ സി.പി.ഒ.മാരായ ഹരിശങ്കർ ജെ. ആർ, സുഭാഷ് .എസ് എന്നിവർ മറ്റൊരു ഡ്യൂട്ടിക്കായി മധുരയിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപം ഒരു ഭക്ഷണശാലയിൽ കാണുകയും ഉടൻ തിരിച്ചറിയുകയും ചെയ്തത്. പോലീസുകാരുടെ സൂക്ഷ്മതയും ജാഗ്രതയും അവസരോചിതമായ ഇടപെടലിലൂടെയും വിദ്യാർത്ഥിനിയെ കണ്ടെത്താനും തടഞ്ഞുനിർത്താനും കഴിഞ്ഞു. യുവതിയെ തിരികെ കൊണ്ടുവരുന്നതിനായുള്ള നടപടികൾ പുരോഗമിക്കുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍