മോട്ടോർ വാഹന വകുപ്പ് ഓർമ്മിപ്പിക്കുന്നു - കാൽനട യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച്.

പഴയ തലമുറ വാഹനങ്ങളുടെ ബമ്പറുകളും മറ്റു പുറംചട്ടകളും ലോഹനിർമ്മിതമായ ദൃഢത കൂടിയ ഭാഗങ്ങളായിരുന്നു. പൊതു ആവശ്യങ്ങൾക്കായി വാണിജ്യാടിസ്ഥാനത്തിൽ വാഹനങ്ങൾ നിർമ്മിച്ചു തുടങ്ങിയ കാലഘട്ടത്തിൽ  വാഹനത്തിലെ സങ്കീർണ്ണമായതും വിലയേറിയതുമായ എഞ്ചിൻ അനുബന്ധ യന്ത്രഭാഗങ്ങളുടെ സുരക്ഷയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. പക്ഷെ നിരത്തുകളിൽ ജീവൻ നഷ്ടപ്പെടുന്നതിന് വാഹനങ്ങൾ ഒരു പ്രധാന കാരണമായപ്പോൾ, വാഹന ഭാഗങ്ങളുടെ സുരക്ഷയെക്കാളേറെ യാത്രക്കാരുടെ ജീവന് പ്രാധാന്യം നൽകി വാഹന സാങ്കേതികത വികസിപ്പിക്കേണ്ടത് അനിവാര്യമായി. പുതുതലമുറ വാഹനങ്ങളിൽ ബമ്പറുകൾ, ലൈറ്റുകൾ തുടങ്ങിയ പുറംഭാഗങ്ങൾ, മൃദുവായതും അപകടത്തിൽ പെട്ടെന്ന് ചുരുങ്ങി ആഘാതം ആഗിരണം ചെയ്തു പ്രതിരോധിക്കുന്ന വിധം ഡിസൈൻ ചെയ്തവയാണ്.വാഹനത്തിൻ്റെ പുറം ഭാഗങ്ങൾ മുദുവായതിനാൽ തന്നെ അവയുടെ  ‘സംരക്ഷണ കവച‘മായി പിടിപ്പിക്കുന്ന ക്രാഷ് ഗാർഡുകൾ, സ്റ്റീൽ ഗാർഡുകൾ എന്നിവ യാത്രക്കാരുടെ ഈ സുരക്ഷ ഇല്ലാതാക്കുന്നവയാണ്. കൂടാതെ ഒരു അപകട ഘട്ടത്തിൽ അധിക സുരക്ഷയ്ക്കായി വാഹനങ്ങളുടെ മുൻ ഭാഗങ്ങളിൽ പിടിപ്പിച്ചിട്ടുള്ള വിവിധതരം സെൻസറുകൾ ക്രംബിൾ സോണുകൾ എന്നിവയുടെ പ്രവർത്തനത്തെയും ഈ ബുൾബാർ തുടങ്ങിയ എക്സ്ട്രാ ഫിറ്റിംഗുകൾ സാരമായി ബാധിക്കുന്നു. ഇതിനാൽ ദയവായി വാഹനത്തിൻ്റെ സ്വാഭാവിക വലിപ്പത്തിന് പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന ഇത്തരം ദൃഢമായ ‘വേലികൾ‘ ഉപയോഗിക്കാതിരിക്കുക. ഇതൊരു അറിയിപ്പായി കരുതുക.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍