വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറി ഇരട്ടക്കുളങ്ങര നഗരസഭാ ഡിവിഷനിൽ എസ്എസ്എൽസി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി പി ഐ മണ്ഡലം കമ്മിറ്റി ഓഫീസ് ഹാളിൽ വായനശാല പ്രസിഡൻ്റ് ഇ.എം. സതീശൻ അദ്ധ്യക്ഷത വഹിച്ച പരിപാടി വടക്കാഞ്ചേരി നഗരസഭാ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ സരിതാ ദീപൻ മുഖ്യാതിഥിയായി പങ്കെടുത്തു . അഞ്ജന.എ.ബി, 'എൻ.ജെ. അഭിരാമി, പി.എം. അനയ് കൃഷ്ണ, എൻ.എം.ശിവരഞ്ജിനി, എം. അരുണിക,ആയിഷാ അഫ്റീൻ. വി.എ. അധിദേവ്'എം. സുനിൽ, അമൽ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.ലൈബ്രറി സെക്രട്ടറി എം. യു.കബീർ സ്വാഗതം പറഞ്ഞ പരിപാടിയിൽ സി.വി. പൗലോസ്, ജോൺസൺ പോണല്ലൂർ, ശ്രീക്കുട്ടി സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.ട്രഷറർ എം.എ. വേലായുധൻ.കെ.പി. തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍