തൃശൂർ ലൂർദ് കത്തീഡ്രൽ ദേവലായത്തിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപി.

തൃശൂർ ലൂർദ് കത്തീഡ്രൽ ദേവലായത്തിൽ മാതാവിന് സ്വർണ കിരീടം സമർപ്പിച്ച് സുരേഷ് ഗോപി . തിരുനാളിന് പള്ളിയിൽ സന്ദർശിക്കാൻ വന്നപ്പോൾ സ്വർണ കിരീടം സമർപ്പിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സ്വർണ കിരീടം സമർപ്പിക്കുന്നത്.

തൃശൂർ ലൂർദ്ദ് കത്തീഡ്രൽ ദേവാലയത്തിൽ പെരുന്നാളിന് വന്നപ്പോഴായിരുന്നു സുരേഷ് ഗോപി സ്വർണകിരീടം നേർന്നത്. ഇടവക വികാരിയോടും ട്രസ്‌റ്റി അംഗങ്ങളോടും ഈ ആഗ്രഹം പറഞ്ഞപ്പോൾ അവർ അതിനു സമ്മതംമൂളി. അങ്ങനെയാണ്, സ്വർണ കിരീടം പണിയിപ്പിച്ചത്. ഏകദേശം അഞ്ചു പവൻ സ്വർണം ഉപയോഗിച്ചാണ് കിരീടം പണിതത്. പള്ളിയിൽ പ്രത്യേക തയാറാക്കിയ പീഠത്തിൽ മാതാവിന് കിരീടം സമർപ്പിച്ച ശേഷം പ്രാർഥനയിലും സുരേഷ് ഗോപിയും കുടുംബവും പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍