വടക്കുംനാഥനിൽ ഇന്ന് ദീപാഞ്ജലി മഹോത്സവം; സ്വരാജ് റൗണ്ടിലും മകര ജ്യോതി തെളിയും.

 ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ മകര സംക്രമ സന്ധ്യയിൽ 15008 എള്ള് തിരിയിട്ട മൺ ചിരാതുകളിൽ ദീപാഞ്ജലി മഹോത്സവം.  ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ. ശബരി മലയിൽ മകര ജ്യോതി തെളിയുന്ന സമയത്ത് ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ അയ്യപ്പ സ്വാമിയെ കേന്ദ്രീകരിച്ച് ആണ് ദീപാഞ്ജലി. കൂടാതെ ലക്ഷ ദീപവും തെളിയിക്കും. 

രാവിലെ അയ്യപ്പ സ്വാമിക്ക് രാവിലെ  അഷ്ട അഭിഷേകവും, പ്രത്യേക പൂജകളും നടന്നു. വൈകീട്ട് പുഷ്പ അഭിഷേകവും, നിറമാല, ചുറ്റുവിളക്കും നടക്കും. വടക്കുംനാഥന് തിരുവാതിര കഴിഞ്ഞിട്ടുള്ള പ്രതിവിധി നെയ്യ് അഭിഷേകവും ഉണ്ടായിരിക്കും. 

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വടക്കുംനാഥ ക്ഷേത്ര മഹാപ്രദക്ഷിണപഥത്തിൽ മകര ജ്യോതി തെളിയിക്കും. മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മാചാരിണി ധീരാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യും. ശബരിമല അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി വി.കെ.വിശ്വനാഥൻ മകരസംക്രമ സന്ദേശം നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍