പാർശ്വവത്കരിക്കപ്പെട്ടവരോടാണ് ഇടതുപക്ഷ സർക്കാരിന് പക്ഷപാതിത്വമെന്ന് മന്ത്രി കെ രാജൻ . ഇടതുപക്ഷ സർക്കാരിന്റെ പക്ഷപാതിത്വം പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടാണെന്ന് മന്ത്രി കെ രാജൻ . തലപ്പിളളി താലൂക്ക് അങ്കണത്തിൽ സംഘടിപിച്ച പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴര വർഷത്തിനുള്ളിൽ ഒരു ലക്ഷത്തി ഇരുപത്തി മുവായിരം പേർക്ക് ഈ സർക്കാർ പട്ടയം നൽകി.
52 വർഷമായി പട്ടയം ലഭിക്കാതിരുന്ന കുമരനെല്ലൂർ തെലുങ്കർ കോളനിയിലേയും, മുണ്ടത്തിക്കോട് കുംബാരൻ കോളനിയിലേയും, ദേവസ്വം ഭൂമിയിലും 47 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. എല്ലാവർക്കും ഭൂമി , എല്ലാ ഭൂമിക്കും രേഖ എന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ , ജില്ല കളക്ടർ കൃഷ്ണേ തേജ ഐ എ എസ്, തഹസിൽദാർ എം സി അനുപമന്റ സിപിഐ മണ്ഡലം സെക്രട്ടറി ഇ എം സതീശൻ, നഗരസഭ വൈസ് ചെയർഴ്സൺ ഷീല മോഹൻ ,സിപിഐ ജില്ല എക്സി. അംഗം എം ആർ സോമനാരായണൻ , സിപിഎം എരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ , കൗൺസിലർ സന്ധ്യ കൊടയ്ക്കാടത്ത് , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി ജി ജയദീപ് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍