മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ഭരണിവേല പറ പുറപ്പാട് ഭക്തി സാന്ദ്രമായി. മേൽശാന്തി അനീഷ് കൈലാസം വിശേഷൽ പൂജകൾക്ക് കാർമികത്വം വഹിച്ചു. ആൽ മര ചുവട്ടിൽ ഹരിജൻ സമുദായക്കാർ ഒരുക്കിയ പറകളാണ് ആദ്യം കോമരം മാരാത്ത് വാസുദേവൻ കൈകൊണ്ടത്.
തങ്ങാലൂർ പാറപ്പുറത്ത് വേലായുധൻ എന്ന കാർന്നവരാണ് ആദ്യ പറ ചൊരിഞ്ഞത്. പുലാക്കോട് മണികണ്ഠനും സംഘവും നയിച്ച മേളം അകമ്പടിയായി. ആചാരമായ നട നടേയ് എന്ന ആരവം ഉടനീളം പെരുമ്പറ കൊണ്ടു. തെക്കുംമുറി, വടക്കുംമുറി, പുതുരുത്തി, കിരാലൂർ, ദേശക്കാരും ഹരിജൻ വിഭാഗത്തിലെ ഒട്ടേറെ ഭക്തരും ചടങ്ങിൽ സാക്ഷി കളായി കോമരത്തിന്റെ കല്പന ഏറ്റുവാങ്ങി. ജനുവരി 19 ആണ് ഭരണിവേല.
സമിതി പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ സെക്രട്ടറി രാജു മാരാത്ത്, ദേശ ഭാരവാഹികൾ ആയ ജിഷ്ണു പന്തക്കൽ, കെ. ചന്ദ്രദാസ്, സജീവൻ പുതുരുത്തി, തങ്കമണി, പ്രകാശൻ കുന്നൂർ, ഇ.കെ സുരേഷ്. കോഡിനേഷൻ ചെയർമാൻ സുധി പന്തക്കൽ എന്നിവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍