തലപ്പിള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നവകേരള സദസ്സിനെ സ്വാഗതം ചെയ്തു കൊണ്ട് വടക്കാഞ്ചേരിയിൽ സെമിനാറും പാട്ടരങ്ങും സംഘടിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗൺസിൽ താലൂക്ക് വൈ. പ്രസിഡന്റ് പി.എ. രജനി അധ്യക്ഷയായി. അഡ്വ. വി.ഡി. പ്രേം പ്രസാദ് " വൈക്കം സത്യാഗ്രഹം - ഒരു ജനാധിപത്യ സമര മുന്നേറ്റം " എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ചു. സംസ്ഥാനലൈബ്രറി കൗൺസിൽ അംഗം വി.ടി. സുബ്രഹ്മണ്യൻ, തൃശൂർ ജില്ല ജോസെക്രട്ടറി വി.മുരളി, താലൂക്ക് സെക്രട്ടറി കെ.കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു. തൃശൂർ നനയനയുടെ "ചരിത്രപഥങ്ങളിലൂടെ " എന്ന പാട്ടരങ്ങും മഹേഷ് മോഹനും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകളും അരങ്ങേറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍