ഹൈക്കോടതിവരെയെത്തിയ കേരളവർമകോളേജ് യൂണിയൻ തിരഞ്ഞെടുപ്പുവിവാദങ്ങൾക്ക് ശനിയാഴ്ച ഉച്ചയോടെ അവസാനമാകും. ഹൈക്കോടതിനിർദേശമനുസരിച്ച് രാവിലെ ഒൻപതിന് ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടെണ്ണൽ തുടങ്ങും.
സി.സി.ടി.വി. ക്യാമറയുള്ള പ്രിൻസിപ്പലിന്റെ റൂമിലേക്ക് കൗണ്ടിങ് സെൻർ മാറ്റിയതായി കോളേജ് അധികൃതർ പറഞ്ഞു. അഞ്ച് അധ്യാപകരും നാലു ജീവനക്കാരും വോട്ടെണ്ണലിന് നേതൃത്വം നൽകും. റിട്ടേണിങ് ഓഫീസർക്കു പുറമേ, പ്രിൻസിപ്പൽ നിരീക്ഷകനാകും. മുഴുവൻ വോട്ടെണ്ണൽ നടപടികളും ക്യാമറയിൽ പകർത്തും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG.jpg)


0 അഭിപ്രായങ്ങള്‍