സഖാവ് അൻസിൽ രക്തസാക്ഷി ദിനം ആചരിച്ചു.


വടക്കാഞ്ചേരി :- എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി സഖാവ് അൻസിൽ രക്തസാക്ഷി ദിനം ആചാരിച്ചു. മണലൂർ മണ്ഡലത്തിലെ എഐവൈഎഫ് ചെട്ടിക്കാട് യൂണിറ്റ് സെക്രട്ടറിയും വാടാനപ്പള്ളി മേഖല ജോയിൻ്റ്
 സെക്രട്ടറിയുമായിരുന്ന  സഖാവ് അൻസിൽ 2014 നവംബർ 18ന്  മയക്കുമരുന്ന് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ  പരിക്കേൽക്കുകയും നവംബർ 20ന് മരണപ്പെടുകയും ചെയ്തു. 
എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം ആസ്ഥാനത്ത് നടന്ന ഒൻപതാം രക്ത സാക്ഷി ദിനാചരണത്തിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ എ മഹേഷ്‌ പതാക ഉയർത്തി. തുടർന്ന് പുഷ്പ്പാർച്ചനയും നടന്നു. മണ്ഡലം സെക്രട്ടറി എം വി സുരേഷ്, നിശാന്ത് മച്ചാട്, രാഗിൽ രാധാകൃഷ്ണൻ, ലിൻസൻ വി കെ എന്നിവർ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.