യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ നിർണായക വഴിത്തിരിവ്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന കേസിൽ നിർണായക വഴിത്തിരിവ്. കേസില്‍ ആൾമാറാട്ടത്തിനും പൊലീസ് കേസെടുത്തു. തന്‍റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാള്‍ വോട്ട് ചെയ്തതായി കോൺഗ്രസ് പ്രവർത്തകനായ അഡ്വ. ജുവൈസ് മുഹമ്മദ് നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കുന്ന പ്രത്യേക സംഘം ഈ പരാതിയും അന്വേഷിക്കും.
പരാതിയുടെ വിശദാംശങ്ങള്‍ ഇലക്ഷൻ സർവറിൽ നിന്ന് ആവശ്യപ്പെടുമെന്നും അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.താൻ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടില്ലെന്നാണ് ജൂവൈസ് മുഹമ്മദ് പരാതിയില്‍ പറയുന്നത്.
ആദ്യമായാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പില്‍ ആൾമാറാട്ടം നടന്നതായി ആരോപിച്ച് ഒരാള്‍ നേരിട്ട് പരാതി നൽകുന്നത്. അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ സോഫ്റ്റ് വെയര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ