ശബരിമല തീർത്ഥാടനത്തിന് മാലയിടാനെത്തിയ അഞ്ചാം ക്ലാസുകാരൻ കുളത്തിൽ വീണ് മരിച്ചു.
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി വടുക്കുംചേരി വീട്ടിൽ ഷിജുവിൻ്റെ മകൻ ശ്രുദ കീർത്ത് ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ എസ്.എൻ പുരം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിലാണ് സംഭവം
അച്ഛനോടൊപ്പമാണ് ശുദ്ര കീർത്ത് ക്ഷേത്രക്കുളതിൽ കുളിക്കാനെത്തിയത്. അച്ഛൻ കുളിച്ചു കൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം കളരിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥിയാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ