തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
‘മറക്കില്ല മണിപ്പൂർ’ എന്ന തലക്കെട്ടിൽ ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും കടന്നാക്രമിച്ച് തൃശൂര്‍ അതിരൂപത മുഖപത്രത്തില്‍ എഴുതിയത്. മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ പ്രധാനമന്ത്രി എന്തെടുക്കുകയായിരുന്നുവെന്നാണ് ലേഖനത്തിൽ ചോദിച്ചത്.
തെരഞ്ഞെടുപ്പിനുമുൻപ് മതതീവ്രവാദികൾ എത്ര ചമഞ്ഞൊരുങ്ങി വന്നാലും അവരെ വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടർമാർ പ്രകടിപ്പിക്കുമെന്നും കത്തോലിക്കാ സഭ അതിരൂപത മുന്നറിയിപ്പ് നൽകുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍