വടക്കാഞ്ചേരി : 'ജലം ജീവിതം' ബോധവൽക്കരണ പരിപാടി പദയാത്രയോടെ ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ തുടക്കമായി. ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വളണ്ടിയർമാർ ജലവിഭവ സംരക്ഷണം, ദ്രവമാലിന്യ സംരക്ഷണം എന്നീ പഠന പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് 'തെളിനീരാട്ടം' എന്ന പേരിൽ പദയാത്ര നടത്തിയത്.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സി.വി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഗവ. ഗേൾസ് ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എസ്.സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക കെ.സുമ, കെ.എൻ. മാധവൻ, സ്മിത ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.
വി.എച്ച്.എസ്.ഇ എൻ.എസ്.എസ് വൊളന്റിയർമാർ സ്കൂൾ വിദ്യാർഥികൾക്കു മുന്നിൽ 'ജലാഘോഷം' സാമൂഹിക സംഗീത നൃത്ത നാടകം അവതരിപ്പിച്ചു. ജലസഭ, ജലസംരക്ഷണ ഡോക്യുമെന്റേഷൻ പ്രദർശനം, ജലാശയങ്ങളിലേക്കു പദയാത്ര എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍