രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വി ഐ.പി.ദർശനം. പ്രദക്ഷിണം, ചോറുൺ കഴിഞ്ഞുള്ള ദർശനം എന്നിവ ഉണ്ടാകില്ല. പ്രാദേശികം, മുതിർന്ന പൗരൻമാർ എന്നി വർക്കുള്ള വരി രാവിലെ അഞ്ചിന് അവസാനിപ്പിക്കും.
പ്രസാദ ഊട്ട് മുന്നിടത്തായി നൽകും. പടിഞ്ഞാറേനടയിലെ അന്നലക്ഷ്മി ഹാളിലും അതിനോടു ചേർന്നുള്ള പന്തലിലും തെക്കേനടപ്പുരയിൽ തയ്യാറാക്കുന്ന ഊട്ടുശാലയിലും ഭക്ഷണം നൽകും. ഇതിൽ അന്നലക്ഷ്മി ഹാളിനോടു ചേർന്നുള്ള പന്തലിൽ ബുഫേ രീതിയിലാണ്.
ദ്വാദശി ദിവസം പ്രസാദ ഊട്ട് രാവിലെ ഏഴുമു തൽ 11 വരെയായിരിക്കും. ഏകാദശിക്കും ദ്വാദശിക്കും പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദ ഊട്ടും ഉണ്ടാകില്ല. ബുധനാഴ്ച ദശമി ദിവസം പുലർച്ചെ മൂന്നു മുതൽ വെള്ളി യാഴ്ച ദ്വാദശിദിവസം രാവിലെ എട്ടുവരെ 38 മണിക്കൂർ തുടർ ച്ചയായി ഗുരുവായുരപ്പ ദർശനം ലഭിയ്ക്കും.
ദശമി വിളക്കിന് പുലർച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ എട്ടുവരെ പൂജ, ദീപാരാധനച്ചടങ്ങുകൾ ക്കല്ലാതെ നട അടയ്ക്കില്ല. ദ്വാദശി ദിവസം രാവിലെ എട്ടിന് നട അടച്ച് ശുദ്ധി ചടങ്ങുകൾ തുടങ്ങും. ഒമ്പതിന് വീണ്ടും തുറക്കും
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

.jpeg)



0 അഭിപ്രായങ്ങള്‍