ഉത്രാളിക്കാവ് പൂരത്തിന് ടൂറിസം വകുപ്പിൽ നിന്നും 5 ലക്ഷം രൂപ ധനസഹായം
മദ്ധ്യ കേരളത്തിലെ സുപ്രധാന ഉത്സവങ്ങളിലൊന്നായ ഉത്രാളിക്കാവ് പൂരo -2024 തനതു ഗരിമയിൽ ആഘോഷി ക്കുന്നതിലേക്കായി കേരള സർക്കാരിന്റെ ടൂറിസം വകുപ്പിൽ നിന്നും എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെലൂർ എന്നീ ദേശങ്ങൾക്കായി 5 ലക്ഷം രൂപ അനുവദിച്ചു തന്ന ടൂറിസം , പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനും, നാമമാത്രമായ സഹായ തുകയിൽ നിന്നും 5 ലക്ഷമാക്കി ഉയർത്തുന്നതിൽ അഹോരാത്രം പ്രവർത്തിച്ച വടക്കാഞ്ചേരി എം. എൽ. എ. സേവ്യർ ചിറ്റിലപ്പള്ളിക്കും ഉത്രാളിക്കാവ് പൂരം സെൻട്രൽ കോ-ഓർഡിനേഷൻ കമ്മിറ്റിയും, എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ മൂന്ന് തട്ടകദേശങ്ങളും നന്ദി അറിയിച്ചു.
ധനസഹായം നേടിയെടുക്കുന്നതിനു പിന്നിൽ ആത്മാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ച ഉത്രാളിക്കാവ് പൂരം സെൻട്രൽ കോ-ഓർഡിനേഷൻ കമ്മിറ്റി മുൻ ചീഫ് കോ-ഓർഡിനേറ്റർ എ. കെ. സതീഷ്കുമാറിന്റെ സംയോജിതമായ ഇടപെടലുകൾ പ്രസ്തുത ധനസഹായം നേടിയെടുക്കുന്നതിൽ നിർണായകമായതായി കമ്മിറ്റി വിലയിരുത്തുകയും, എ.കെ.സതീഷ്കുമാറിനെ ദേശങ്ങൾ ഈ അവസരത്തിൽ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ