വടക്കാഞ്ചേരി മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 84 ലക്ഷം രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ആകെ 24.315 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിലാണ് 83.88 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ ചെയ്യുന്നത്. ഭരണാനുമതി ലഭിച്ച റണ്ണിംഗ് കോൺട്രാക്ട് പ്രവൃത്തിക്ക് സാങ്കേതികാനുമതിക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ സംസ്ഥാനപാതയിൽ കെൽട്രോൺ മുതൽ മദർ തെരേസ കപ്പേള വരെയും പാർളിക്കാട് ബസ് സ്റ്റോപ്പ് മുതൽ പരുത്തിപ്ര വരെയും രണ്ട് ചെയിനേജുകളിലായി ആകെ 6.045 കിലോമീറ്റർ ദൂരമാണ് റണ്ണിംഗ് ക…
തെക്കുംകര കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ വാർഡ് 14 ൽ ഒഴിവ് വന്ന ആശാവർക്കർ തസ്തികയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ സെപ്തംബർ 15 ന് 5 മണിക്ക് മുൻപായി തെക്കുംകര കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. യോഗ്യതകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ നിന്ന് പ്രവർത്തി സമയങ്ങളിൽ അറിയാവുന്നതാണ്. ഇൻ്റർവ്യൂ സെപ്തംബർ 16 ന് രാവിലെ 12 ന് നടക്കും. കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 8086146311…
ഗുരുവായൂരിൽ സെപ്റ്റംബർ 13ന് 400 ലേറെ വിവാഹങ്ങൾ: ദർശനത്തിനും കല്യാണ ചടങ്ങിനും ക്രമീകരണം ഒരുക്കും. ........ ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ സെപ്റ്റംബർ 13 ന് ഗുരുവായൂരിൽ ഇതുവരെ ശീട്ടാക്കിയത് 409 വിവാഹങ്ങൾ. വിവാഹത്തിന് തലേന്നാൾ വരെ ശീട്ടാക്കാമെന്നതിനാൽ ഇനിയും വിവാഹങ്ങൾ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിൽ ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുകയാണെന്ന് ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ അഭ്യർത്ഥിച്ചു. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശന…
പോപ്പ് പോൾ മേഴ്സി ഹോമിൽ മദർ തെരേസ അനുസ്മരണം വിശുദ്ധ മദർ തെരേസയുടെ പാദസ്പർശമേറ്റ പോപ്പ് പോൾ മേഴ്സി ഹോമിൽ മദർ തെരേസയുടെ അനുസ്മരണം സംഘടിപ്പിച്ചു. വിശുദ്ധ മദർ തെരേസയുടെ തിരുനാൾ ദിനത്തിൽ മേഴ്സി ഹോമിലെ ഗ്രോട്ടോയിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. 1994-ൽ പോപ്പ് പോൾ മേഴ്സി ഹോമിന്റെ അനുബന്ധ സ്ഥാപനമായ ആശാനിലയം ഉദ്ഘാടനം ചെയ്തത് വിശുദ്ധ മദർ തെരേസയായിരുന്നു. മദർ തെരേസ മേഴ്സി ഹോം സന്ദർശിച്ചതിന്റെ മുപ്പതാം വാർഷികത്തിന്റെ സ്മരണയ്ക്കായി ഇവിടെ മദർ തെരേസ ഗ്രോട്ടോ നിർമ്മിച്ചിരുന്നു. വിശുദ്ധയുടെ സേവനസന്ദേശവും സ്നേഹത്ത…
നിര്യാതനായി. വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ ജാറം കുന്ന് ചുള്ളിക്കാട് താമസിക്കുന്ന അന്തരിച്ച വടഗിരി ഉസ്സൻകുട്ടി മകൻ ജബ്ബാർ വടഗിരി ( 62 വയസ്സ് ) നിര്യാതനായി. കേരളാ ഡെമോക്രാറ്റിക് പാർട്ടി (KDP) ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ : ലൈല മക്കൾ: റെജീബ് വടഗിരി, റെജീന അലി. മരുമക്കൾ: അലി ദുബായ്, നജ്ല റജീബ്.
അഞ്ജന ഹരിയുടെ ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ അമേരിക്കയിലെ കാലിഫോർണിയയിൽ മരണപ്പെട്ട പാണഞ്ചേരി സ്വദേശിനി അഞ്ജന ഹരിയുടെ (35) ഭൗതികശരീരം എത്രയും പെട്ടെന്ന് നാട്ടിലെത്തിച്ച് കുടുംബത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കാലിഫോർണിയയിലെ മിൽപിറ്റാസിൽ ഉണ്ടായ ദാരുണമായ സംഭവത്തിലാണ് പാണഞ്ചേരി സ്വദേശികളായ ഹരിദാസ് – സുഷമ ദമ്പതികളുടെ മകളായ അഞ്ജന മരണപ്പെട്ടത്. മകളുടെ ഭൗതികശരീരം എത്രയും വേഗം നാ…
ഹലോ ദോസ്ത് വടക്കാഞ്ചേരിക്ക് ഒരു കൈത്താങ്ങ് - സാമ്പത്തിക സഹായം നൽകി. അകാലത്തിൽ വിട്ടു പിരിഞ്ഞ ഹലോ ദോസ്ത് വടക്കാഞ്ചേരിക്ക് ഒരു കൈത്താങ്ങ് സംഘടനയുടെ ട്രഷററും, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന വിനോദ് തുമ്പറമ്പിലിന് വേണ്ടി സംഘടന സ്വരൂപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഘട്ടമായ 87,500/-രൂപ ഹലോ ദോസ്ത് പ്രസിഡന്റ് പി. ആർ. സുരേഷ് കുമാർ വിനോദ് തുമ്പറമ്പിലിന്റെ മകൻ വിഷ്ണു വിനോദിന് കൈമാറി. വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പ്രസിഡണ്ട് സൈറാബാനു മുഖ്യാതിഥിയായി. ഹലോ ദോസ്ത് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.…
Social Plugin