കേരളത്തിൽ യു ഡി എഫ് വൻ വിജയം നേടും: സച്ചിൻ പൈലറ്റ്

കേരളത്തിൽ യുഡിഎഫ് വൻവിജയം നേടും : സച്ചിൻ പൈലറ്റ്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ വിജയം  നേടുമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയും രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു.
വടക്കാഞ്ചേരിയിൽ യുഡിഎഫ് സ്ഥാനാർഥി പി എൻ വൈശാഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച വിഷൻ വടക്കാഞ്ചേരി എന്ന പേരിലുള്ള വികസന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോദിയും പിണറായിയും ഒരുപോലെയാണ് പ്രവർത്തിക്കുന്നത്.അഴിമതിക്കാരായ ഇടതുപക്ഷ നേതാക്കൾക്കെതിരെ ഒരു കേസ് പോലും കേന്ദ്ര ഏജൻസികൾ എടുക്കുന്നില്ല.കോൺഗ്രസ് നേതാക്കളെ ഇ ഡി . ,ആദായനികുതി വകുപ്പ്,സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ വേട്ടയാടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ഒരു അഴിമതി കേസ് പോലും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ല.പിണറായി വിജയൻ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കെ പ്രതിയായ എസ് എൻ സി ലാവ്‌ലിൻ കേസ് 37 പ്രാവശ്യമാണ് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥനപ്രകാരം മാറ്റിവെച്ചത് എന്നുള്ളത് തന്നെ ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് ഉത്തമ ഉദാഹരണമാണ്.ഭാരതത്തിൻറെ നന്മയ്ക്കു വേണ്ടിയാണ് യുപിഎ സർക്കാർ ആണവകരാർ നടപ്പിലാക്കിയത്.എന്നാൽ അമേരിക്കയുടെ മുന്നിൽ ഇഴയുന്ന നയമാണ് മോദി സർക്കാരിന്റെത്.കേരളത്തിൽ എങ്ങും പിണറായി വിജയൻറെ ചിത്രം മാത്രമുള്ള ബോർഡുകളാണ് സർക്കാർ ചിലവിൽ സ്ഥാപിച്ചിട്ടുള്ളത്.മോദിയുടെ പ്രചരണരീതിയും പിണറായിയുടെ പ്രചരണരീതിയും സമാനമാണ്.അഴിമതി, സ്വജന പക്ഷപാതം ,സ്വന്തക്കാരെ പ്രധാന പദവികളിൽ നിയമിക്കൽ എന്നീ കാര്യങ്ങളിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരേ തൂവൽ പക്ഷികളാണ്.ഇടതുപക്ഷ വിശ്വാസികളിൽ 40% ആളുകൾ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരരുത് എന്ന് അതിയായ ആഗ്രഹിക്കുന്നവരാണ്.ശബരിമല സ്വർണ്ണ കള്ളക്കടത്ത് ഒരു വിഷയമേയല്ല എന്നാണ് കേരള മുഖ്യമന്ത്രി പറയുന്നത്..ശബരിമലയിലെ സ്വർണ്ണം കട്ടവർ മുഴുവൻ കേരളം ഭരിക്കുന്ന സി.പി.എം ക്കാരാണ്.സ്വർണ്ണക്കൊള്ളക്കെതിരെ  ഒരു വാക്കുപോലും ബിജെപി മിണ്ടുന്നില്ല.കേന്ദ്രസർക്കാർ പുതുതായി കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തെ (FCRA) കോൺഗ്രസ് പൂർണമായി എതിർക്കുന്നു. ഇതു വഴി രാജ്യത്തെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ധ്വംസിക്കലാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.ഭാരതത്തെ ജാതിക്കും മതത്തിനും അതീതമായി ഒന്നായി കാണാൻ കഴിയുന്ന പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമാണ്.കോൺഗ്രസ് എല്ലാവരുടെയും പാർട്ടിയാണ്.പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ജനാധിപത്യസംവിധാനങ്ങൾ ലഭ്യമാക്കിയത് കോൺഗ്രസാണ്.നാട്ടിൽ ഇന്നും വിഭജന രാഷ്ട്രീയം ഉണ്ടാക്കുന്നത് ബിജെപിയാണ്. ആസാമിൽ നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് പ്രസംഗിക്കുന്ന മോദി ആസാം ഭരിക്കുന്നത് ബിജെപി സർക്കാർ ആണെന്ന് പോലും മറന്നാണ് സംസാരിക്കുന്നതെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി സഞ്ജയ് ദത്ത്, ഡിസിസി പ്രസിഡണ്ട് അഡ്വ.ജോസഫ് ടാജറ്റ് ,യുഡിഎഫ് സ്ഥാനാർഥി പി എൻ വൈശാഖ്,യുഡിഎഫ് നേതാക്കളായ കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കര ,കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്,കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ,
ഡിസിസി ഭാരവാഹികളായ ജിജോ കുര്യൻ, എൻ ആർ. സതീശൻ ,ഷാഹിദ റഹ്മാൻ,പി .ജെ .രാജു, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ .എ .സാബു ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി. ജി .ജയദീപ് ,അഡ്വ ടി.എസ്. മായാദാസ് , ഡോ. ജോയൽ മഞ്ഞില തുടങ്ങിയവർ പ്രസംഗിച്ചു.സദസ്സിൽ നിന്ന് ഉയർന്ന നിരവധി ചോദ്യങ്ങൾക്ക് സച്ചിൻ പൈലറ്റ് മറുപടി നൽകി. വ്യാപാരികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് യുഡിഎഫ് പരിഹാരം കാണും എന്ന് മർച്ചൻ്റ്  അസോസിയേഷൻ പ്രസിഡൻറ് അജിത് മല്ലയ്യയുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് നികുതി വിദഗ്ധൻ വി. അനിരുദ്ധൻ്റെ ചോദ്യത്തിനു മറുപടിയായി  അദ്ദേഹം പറഞ്ഞു.എഫ്.സി.ആർ.എ നിയമം രാജ്യത്തിൻറെ താൽപര്യങ്ങൾക്ക് എതിരാണെന്ന് ടി.എം മായാലക്ഷ്മിയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.ബിജെപിയുടെ രഹസ്യ അജണ്ടയാണ് പുതിയ നിയമം.ധനസ്രോതസ്സുകളുടെ സുതാര്യത ഉറപ്പുവരുത്താനാണ് പുതിയ വിദേശ സംഭാവന നിയമം കേന്ദ്രസർക്കാർ കൊണ്ടുവരുന്നത് എന്ന വാദഗതിയെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു.കോൺഗ്രസ് കേന്ദ്രത്തിൽ ഭരിക്കുമ്പോൾ വോട്ടർപട്ടിക പരിഷ്കരണവും,പൗരത്വ രജിസ്റ്ററും എല്ലാവരെയും ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയത്. എന്നാൽ ബിജെപി എല്ലാ നിയമസംവിധാനങ്ങളെയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. . മുതിർന്ന മാധ്യമപ്രവർത്തകരായ മോഹൻദാസ് പാറപ്പുറത്ത് ,  ശശികുമാർ കൊടയ്ക്കാടത്ത്,ലോയേഴ്സ് കോൺഗ്രസ് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ, സന്ധ്യ. ജി. വൈശാഖ് എന്നിവരും സംവാദത്തിൽ പങ്കാളികളായി. 
പി. എൻ.വൈശാഖിൻ്റെ അഞ്ച് വാഗ്ദാനങ്ങൾ അടങ്ങിയ ഗ്യാരണ്ടി കാർഡും ,.യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ഗാനവും സച്ചിൻ പൈലറ്റ് പുറത്തിറക്കി.
തുടർന്ന് നടന്ന സ്ഥാനാർത്ഥിയുമായുള്ള മുഖാമുഖത്തിൽ നിരവധി പേർ സ്ഥാനാർത്ഥിയോട് വികസന സങ്കല്പങ്ങളെ കുറിച്ച് സംവദിച്ചു.താൻ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടാൽ വടക്കാഞ്ചേരിക്കായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് പി. എൻ. വൈശാഖ് പറഞ്ഞു .മെഡിക്കൽ കോളേജിൽ  നടക്കുന്ന അനധികൃത നിയമനങ്ങൾ യുഡിഎഫ് സർക്കാർ വന്നാൽ അവസാനിപ്പിക്കും.മെഡിക്കൽ കോളേജിൽ സമഗ്രമായ സൗകര്യങ്ങളോടുകൂടിയ ഹെൽത്ത് യൂണിവേഴ്സിറ്റി എയിംസ് മാതൃകയിൽ പൂർണ്ണ തോതിൽ യാഥാർത്ഥ്യമാക്കും.വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കാൻ സൗരവേലി കൂടുതൽ ഫലപ്രദമായി എല്ലായിടങ്ങളിലും സ്ഥാപിക്കും.തമിഴ്നാട് മാതൃകയിലുള്ള നാട്ടു ചന്തകൾ എല്ലാ പഞ്ചായത്തിലും നിലവിൽ വരും.വടക്കാഞ്ചേരിയിൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര പുരോഗതിക്കായി ഫിനിഷിംഗ് സ്കൂൾ കൊണ്ടുവരുമെന്നും വൈശാഖ് ഉറപ്പു നൽകി.എല്ലാ അംഗൻവാടികളും ഹൈടെക്ക് ആക്കി മാറ്റും.വടക്കാഞ്ചേരി ശ്രീ വ്യാസ എൻഎസ്എസ് കോളേജ് ഉൾപ്പെടെ ഉള്ള എയ്ഡഡ് സർക്കാർ സ്ഥാപനങ്ങളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കും.ആധുനിക നിലവാരത്തിലുള്ള എൻജിനീയറിങ് കോളേജ് സി എൻ ബാലകൃഷ്ണൻ വിഭാവനം ചെയ്ത കേപ്പിൻ്റെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കും.വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കും.പാലസ് റോഡ് വഴി വടക്കാഞ്ചേരിയിൽ മിനി ബൈപ്പാസ് യാഥാർത്ഥ്യമാക്കി വടക്കാഞ്ചേരി പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും എന്നും വൈശാഖ് മുഖാമുഖത്തിൽ പറഞ്ഞു.വിവിധ മേഖലകളിൽ പെട്ട നൂറുകണക്കിന് പേർ കോൺക്ലേവിൽ പങ്കാളികളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍