🟣 ചേലക്കര നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി. 🟣

ചേലക്കര നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ മുള്ളൂർക്കര ഗ്രാമ പഞ്ചായത്തിൽ പര്യടനം നടത്തി.
ആറ്റൂർ മണലാടിയിൽ നിന്ന് തുറന്ന ജീപ്പിൽ നിരവധി പ്രവർത്തകരുമായാണ് സ്ഥാനാർത്ഥി പര്യടനം തുടങ്ങിയത്. തുടർന്ന് വൈകിട്ട് മുള്ളൂർക്കര ടൗണിൽ സമാപനം കുറിച്ചു. 
തുടർന്ന് സ്ഥാനാർത്ഥിയെ വിവിധ സ്ഥലങ്ങളിലെ നേതാക്കന്മാർ പൊന്നാടയും മൊമെന്റോയും നൽകി സ്വീകരിച്ചു.
ബിജെപി നേതാക്കളായ എം. എ. രാജു, വിജീഷ് അള്ളന്നൂർ, മോഹനൻ പാമ്പിൻ കാവ് സി രാജിവ് . എൻ. എച്ച്. നീലകണ്ഠൻ, കെ. എൻ. രാമചന്ദ്രൻ , എം. എൻ. ഭാസ്കരൻ, മനീഷ്, പത്മജാ രമേഷ്, ബീനാ മണികണ്ഠൻ, ബി. വി.  പ്രവീൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍