🟣 ചെറുതുരുത്തി പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം നടന്നു. 🟣

അക്കാഡമിക് പ്രോഗ്രാം സംഘടിപ്പിച്ചു.
ചെറുതുരുത്തി പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സപ്പോർട്ടിങ് ഗൈഡൻസ് പ്രോഗ്രാം  നടന്നു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ ഡോ. ആശിഷ് ആർ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. ആശിഷ് ആർ. സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും, വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും, വ്യക്തിപരവുമായ കാര്യങ്ങൾക്ക് സ്റ്റുഡൻറ്സ് സപ്പോർട്ടിംഗ് & ഗൈഡൻസ് പ്രോഗ്രാം പ്രധാന പങ്കുവഹിക്കുന്നുവെന്നും ഇതിലൂടെ കുട്ടികളുടെ പഠന നിലവാരത്തിന് സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമിടുന്നു വെന്നും, ഇത്തരം വളർച്ചകൾ കുട്ടികളുടെ സമഗ്രമായ ഉന്നതിക്ക് വഴിതെളിയിക്കുന്നുവെന്നും പറഞ്ഞു. 
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി മെന്റർ മെന്ററി സിസ്റ്റത്തിന്റെ പ്രാധാന്യത്തെ പറ്റിയും പ്രഭാഷണം നടത്തി. നിയോഗിക്കപ്പെടുന്ന അധ്യാപകൻ / അധ്യാപിക കുട്ടികളോട് മാസത്തിലോ, ആഴ്ചയിലോ ഒരു പ്രാവശ്യമെങ്കിലും വ്യക്തിപരമായ തുറന്ന ചർച്ചകളിൽ ഏർപ്പെടണമെന്നും നിർദ്ദേശിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റത്തെപ്പറ്റിയും കൃത്രിമ ബുദ്ധിയുടെ/ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഉപയോഗപ്പെടുത്തി അധ്യാപകൻ അഥവാ അധ്യാപിക അധ്യാപന രീതി എങ്ങനെ മെച്ചപ്പെടുത്താം എന്നും വിശദമാക്കി.
വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, യുവ സമൂഹത്തിൽ ലഹരി ഉപയോഗം, ആരോഗ്യ സർവകലാശാലയിലെ വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംവാദം നടത്തി. ചടങ്ങിൽ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, ‌കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജിജി മാത്യു,  പി.ജി. ഡീൻ പ്രൊഫ. ഡോ. രതീഷ് പി., SSGP നോഡൽ ഓഫീസർ ഡോ. നിധിൻ പി.എസ്., ഡോ. തുഷാര എം.ടി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍