🟣 അനധികൃതമായി വിൽപ്പന നടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്ത് ചേലക്കര പോലീസ്.🟣

അനധികൃതമായി വിൽപ്പന നടത്തിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്ത ചേലക്കര പോലീസ്. 
പങ്ങാരപ്പിള്ളി കാർത്യായനി ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 2 കാലോട് കൂടിയാണ് സംഭവം. 
ചേലക്കര പോലീസ് സബ് ഇൻസ്പെക്ടർ വിവേക് നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 9 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തത്. 
വഴിയരിയിൽ അനധികൃതമായി മദ്യ വില്പന നടത്തിയിരുന്ന പ്രതികൾ പോലീസിനെ കണ്ടയുടൻ കുപ്പികൾ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 
ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍