പാലക്കാട് നടന്ന കാളയോട്ട മത്സരത്തിലെ വിജയത്തെച്ചൊല്ലിയുള്ള തർക്കം ചേലക്കരയിൽ കുടുംബത്തിന് നേരെയുള്ള ക്രൂരമായ ആക്രമണത്തിൽ കലാശിച്ചു.
വെട്ടിക്കാട്ടിരി താഴപ്ര സ്വദേശി അബ്ദുൾ താഹിറിനും, മക്കൾക്കും, ബന്ധുക്കൾക്കുമാണ് മർദ്ദനമേറ്റത്.
കാളിയാറോഡ് പള്ളിയിൽ നിന്നും മടങ്ങുകയായിരുന്നു ഇവർ. താഹിറിന്റെ കാളകൾ മത്സരത്തിൽ വിജയിച്ചതിലുള്ള മുൻവൈരാഗ്യം മൂലമാണ് ആക്രമണം നടന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പങ്ങാരപ്പിള്ളി പൂളച്ചുവട് ഫോറസ്റ്റ് ഓഫീസിന് സമീപം വെച്ച് പാലക്കാട് തെരുവൊത്ത പള്ളി സ്വദേശികളായ ആറംഗ സംഘം ഇവരെ തടഞ്ഞു നിർത്തുകയായിരുന്നു.
പ്രതികൾ അസഭ്യം പറയുകയും ആണിയടിച്ച മുളവടി കൊണ്ട് താഹിറിനെ ആക്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച താഹിറിന്റെ മക്കളെയും ബന്ധുക്കളെയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ തെരുവൊത്ത പള്ളി സ്വദേശികളായ ആറുപേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം ചേലക്കര പോലീസ് കേസെടുത്തു.
0 അഭിപ്രായങ്ങള്‍