🟣 ചേലക്കര അന്തിമഹാകാളൻ കാവ് വേലക്ക് ജനപ്രവാഹം.🟣

ചേലക്കര  അന്തിമഹാകാളൻ കാവ്  വേലക്ക് ജനപ്രവാഹം. 

ജാതിമത ഭേദമന്യേ നാടും നാട്ടുകാരും ഇന്ന് അന്തിമഹാകാളന്റെ തിരുമുറ്റത്ത് അണി ചേർന്നു. തട്ടകം കാക്കുന്ന ദേവന്റെ പൗരാണിക യാത്രയെ അനുസ്മരിച്ച് കെട്ടിയുണ്ടാക്കിയ പൊയ്ക്കാളകളെ ചുമലിലേന്തി ചെറുപ്പക്കാർ, ഈണത്തിലുള്ള കാളപ്പാട്ടുകളുടെയും മേളത്തിന്റെയും അകമ്പടിയിൽ ആർത്തുല്ലസിച്ച് കാവിലേക്ക് ഒഴുകിയെത്തി. 
ഇത്തവണ തെക്കുംകൂർ ആയതിനാൽ മല്ലിശ്ശേരി കാവിൽ തീർത്ത 64 കാലിൽ തീർത്ത പന്തലിൽ വെച്ചാണ് കളമെഴുത്തു പാട്ടും അരങ്ങേറിയത്.  പങ്ങാരപ്പിള്ളി, ചേലക്കര, വെങ്ങാനെല്ലൂർ, തോന്നൂർക്കര, കുറുമല എന്നീ അഞ്ച് ദേശങ്ങളാണ് അന്തിമഹാകാളൻ കാവ് വേലയുടെ മുഖ്യപങ്കാളികൾ.
ഇവരുടെ വേലകൾക്ക് പുറമേ, വിവിധ സമുദായത്തിന്റെയും ആഘോഷ കമ്മിറ്റികളുടേതുമായ വേലകളും വേഷങ്ങളും ക്ഷേത്രാങ്കണത്തിൽ എത്തി.
അഞ്ചു ദേശങ്ങളുടെ വാനിൽ വർണ്ണവിസ്മയം തീർത്ത വെടിക്കെട്ടും പൂരത്തിന് മാറ്റേകും. നാളെ രാവിലെ കാവ് കയറിയുള്ള കാളകളിയും നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍