വടക്കാഞ്ചേരി ടൂറിസം കോറിഡോർ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ ചെപ്പാറ റോക്ക് ഗാർഡൻസ് (19 ലക്ഷം), വട്ടായി വാട്ടർ ഫോൾസ് (20.6 ലക്ഷം), തൂമാനം വാട്ടർ ഫോൾസ് (24.67 ലക്ഷം), പത്താഴക്കുണ്ട് ഡാം (30 ലക്ഷം), പേരേപ്പാറ ചെക്ക് ഡാം & വാട്ടർ ഫോൾസ് (26 ലക്ഷം), ചാത്തൻചിറ ഡാം (29 ലക്ഷം) എന്നിങ്ങനെ ഭരണാനുമതി ലഭിച്ച പദ്ധതികളുടെ നിർവഹണ ഏജൻസിയായി സിൽക്കിനെ തെരഞ്ഞെടുത്ത് എഗ്രിമെന്റ് നടപടികൾ പൂർത്തീകരിച്ചു.
സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിന് മുന്നോടിയായി പദ്ധതി നടപ്പിലാക്കുന്ന ഡെസ്റ്റിനേഷനുകളിൽ ഉദ്യോഗസ്ഥരും ഏജൻസി പ്രതിനിധികളും സന്ദർശനം നടത്തും. ടൂറിസം വകുപ്പിലെ ആർക്കിടെക്റ്റ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, സിൽക്ക് എഞ്ചിനീയർമാർ എന്നിവർ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സന്ദർശനം നടത്തും. അതിവേഗം സാങ്കേതികാനുമതി ലഭ്യമാക്കി പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
0 അഭിപ്രായങ്ങള്‍