ആധുനിക കെട്ടിട നിർമ്മാണം - 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.
മൃഗസംരക്ഷണ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനമായ വടക്കാഞ്ചേരി വെറ്റിനറി പോളി ക്ലിനിക്കിന്റെ വികസനം ലക്ഷ്യം വെച്ചു കൊണ്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 1 കോടി രൂപ അനുവദിച്ചിരുന്നു.
ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കി നൽകിയ പദ്ധതി അംഗീകരിച്ചുകൊണ്ട് 1 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി. സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ അതിവേഗം നിർവഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം. എൽ. എ അറിയിച്ചു.
0 അഭിപ്രായങ്ങള്‍