🟣 വടക്കാഞ്ചേരി ബസ്റ്റാൻഡ് വിപുലീകരണം; 1.5 കോടി രൂപയുടെ ഭരണാനുമതിയായി 🟣

വടക്കാഞ്ചേരി ബസ്റ്റാൻഡ് വിപുലീകരണം; 1.5 കോടി രൂപയുടെ ഭരണാനുമതിയായി

സംസ്ഥാന സർക്കാർ ബജറ്റിൽ ഒന്നരക്കോടി രൂപ വകയിരുത്തിയിരുന്ന വടക്കാഞ്ചേരി നഗരസഭ ബസ് സ്റ്റാൻഡ് വിപുലീകരണ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യുടെ നിർദ്ദേശത്തെ തുടർന്നാണ് ബസ് സ്റ്റാൻഡ് വിപുലീകരണം ബജറ്റിൽ ഉൾപ്പെടുത്തിയത്.
ഇതിനെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതി തയ്യാറാക്കി സമർപ്പിക്കുകയും, 1.5 കോടി രൂപയുടെ പദ്ധതി അംഗീകരിച്ച് ഭരണാനുമതി ലഭ്യമാവുകയും ചെയ്തു. സാങ്കേതിക അനുമതി ഉൾപ്പെടെയുള്ള നടപടികൾ അതിവേഗം നിർവഹിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ. നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍