ദേശമംഗലം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വാട്ടർ കിയോസ്കിന്റെ ഉദ്ഘാടനം ദേശമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ടീച്ചർ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.എം. സലീം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എസ്. ലക്ഷമണൻ, എം. മഞ്‌ജുള, എം.എസ്. ബീന, ചലിത കൃഷ്ണപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ശിഹാബ് വറവട്ടൂർ , ജയലക്ഷ്മി ടീച്ചർ, എം.ബി. ഹരിദാസ്, ഫർസാന ഷെബി, യു.ഡി.എഫ് ചെയർമാൻ ഷെഹീർ ദേശമംഗലം, കോൺസ് മണ്ഡലം പ്രസിഡന്റ് മഹേഷ് വെളുത്തേടത്ത്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി മുസ്തഫ തലശ്ശേരി, ആസൂത്രണ സമിതി ചെർമാൻ പി.എം.അബ്ദുൾ സലാം മാസ്റ്റർ, സി.കെ.ബാലൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍