🟣 തിരുവനന്തപുരം - ചേലക്കര - ഒറ്റപ്പാലം സൂപ്പർഫാസ്റ്റ് ബസ്സ് യു. ആർ. പ്രദീപ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.🟣

തിരുവനന്തപുരം - ചേലക്കര - ഒറ്റപ്പാലം സൂപ്പർഫാസ്റ്റ് ബസ്സ്  യു.ആർ പ്രദീപ് എം.എൽ.എ ഫ്ലാഗ്  ഓഫ് ചെയ്തു. 

 തിരുവനന്തപുരം -കൊട്ടാരക്കര -കോട്ടയം - വൈറ്റില- തൃശ്ശൂർ വടക്കാഞ്ചേരി- ചേലക്കര - പഴയന്നൂർ - തിരുവില്ലാമല  വഴി ഒറ്റപ്പാലം കെ.എസ്.ആർ.ടി.സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സ്  യു. ആർ. പ്രദീപ് എം എൽ എ ചേലക്കര സെന്ററിൽ വെച്ച്  ഫ്ലാഗ് ഓഫ് ചെയ്തു.
ഒറ്റപ്പാലത്തു നിന്നും രാത്രി 9 മണിക്ക് പുറപ്പെട്ട് തിരുവില്ല്വാമല- പഴയന്നൂർ -ചേലക്കര വഴി രാവിലെ 6 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്നും രാത്രി  10.15 പുറപ്പെട്ട്  ചേലക്കര പഴയന്നൂർ തിരുവില്ല്വാമല  വഴി  രാവിലെ 7 മണിക്ക്  ഒറ്റപ്പാലത്തും എത്തിചേരും.
തിരുവനന്തപുരത്ത് നിന്നും  ഒറ്റപ്പാലത്തു നിന്നും രാത്രിയിൽ KSRTC - യുടെ   ഓരോ സൂപ്പർ ഫാസ്റ്റ് ബസ്സ് പുറപ്പെടുന്നത് മണ്ഡലത്തിലെ എറണാകുളം കോട്ടയം  തുടങ്ങിയ തെക്കൻ  ജില്ലകളിൽ  വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരേണ്ട വർക്ക് വലിയ യാത്ര സൗകര്യമാണ് ഉണ്ടാക്കുക. 
മണ്ഡലത്തിലെ ജനങ്ങൾക്ക് ദീർഘദൂരയാത്രാസൗകര്യം ഒരുക്കുന്നതിന് കൂടുതൽ കെ.എസ്.ആർ.ടി.സി  ബസ്സ്  അനുവദിക്കണം എന്ന് കാണിച്ച് എം.എൽ.എ യു .ആർ. പ്രദീപ് ഗതാഗതവകുപ്പ് മന്ത്രി  ഗണേഷ് കുമാറിന് കത്ത് നൽകിയിരുന്നു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. പ്രശാന്തി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ആർ. മായ ടീച്ചർ, ചേലക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. നന്ദകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എ. ബൽക്കീസ, ഗ്രാമപഞ്ചായത്ത്  മെമ്പർമാരായ എല്ലിശ്ശേരി വിശ്വനാഥൻ, പി. സി. രമേഷ് ചന്ദ്രൻ, പ്രിയ മനോജ്, കെ. സുരേഷ്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ  വിനു, കെ.എം. അസീസ്, പൊതു പ്രവർത്തകരായ പി. എ. ബാബു. കെ. കെ. മുരളീധരൻ, എം. വി.  മനോജ് കുമാർ , ടി. എൻ. പ്രഭാകരൻ,  എം. ഹരിനാരായണൻ, വിൽസൺ , കെ. വി സോളമൻ , കെ. വി ജോസ്  തുടങ്ങിയവരും ചടങ്ങിൽ  പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍