ഹോട്ടലുകളിൽ ഊണ് കൊടുക്കുന്നില്ല. ചെറുതുരുത്തിയിൽ പാചക ഗ്യാസ് ലഭിക്കാത്തതിനെത്തുടർന്ന് 'വിവിധ ഹോട്ടലുകൾ പൂട്ടി. ഉച്ചയ്ക്ക് നൽകേണ്ട ഊണ് കൊടുക്കാൻ പറ്റാത്തതിനെ തുടർന്ന് ഹോട്ടലുടമകൾ പ്രതിസന്ധിയിലായി.
ചെറുതുരുത്തി സെന്ററിൽ സിനിമക്കാരുടെയും, എഴുത്തുകാരുടെയും ഇഷ്ടത്തിനൊത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന മഹാത്മ ഹോട്ടൽ ആണ് പാചകഗ്യാസ് ഇല്ലാത്തതിനെ തുടർന്ന് പൂട്ടിയിടേണ്ട അവസ്ഥയിൽ എത്തിയത്. സ്ഥിരമായി ഗ്യാസ് കൊടുത്തു കൊണ്ടിരുന്ന കമ്പനിയോട് ചോദിച്ചപ്പോൾ ഗ്യാസ് ഇല്ലെന്നും ലഭിച്ചാൽ ഞങ്ങൾ എത്തിച്ചു തരാമെന്നാണ് കട ഉടമയോട് പറഞ്ഞത്. സമാന രീതിയിൽ ചെറുതുരുത്തി സെന്ററിൽ വെജിറ്റേറിയൻ ഹോട്ടൽ പ്ലാസയിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഊണ് കൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ചോറും മറ്റു കറികളും ഉണ്ടാക്കണമെങ്കിൽ നാല് ഗ്യാസ് അടുപ്പുകൾ ഒരുമിച്ച് വർക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും 'ഗ്യാസ് ഇല്ലാത്തതിനെ തുടർന്നാണ് ഉച്ചഭക്ഷണം നൽകാൻ കഴിയാത്തതെന്നും മിച്ചം പിടിച്ച കുറച്ച് ഗ്യാസ് ഏത് സമയം കഴിയുന്നുവോ ആ സമയത്ത് കട പൂട്ടും എന്നും കടയുടമ ഉണ്ണികൃഷ്ണൻ പറഞ്ഞു. സമാനരീതിയിൽ തന്നെയാണ് ചെറുപലഹാരങ്ങളും ചായയും മറ്റുo വിൽക്കുന്ന ചെറിയ കടകളും . ഏത് സമയത്തും കടകൾ പൂട്ടും എന്നും ഗ്യാസ് ലഭിക്കാത്തതിനെ തുടർന്നാണ് ഈ അവസ്ഥയിൽ എത്തിയിരിക്കുന്നത് എന്ന് കടയുടമകൾ പറഞ്ഞു.
റംസാൻ വന്നതോടെ 'പകൽ തുറക്കാതെ രാത്രികാലങ്ങളിൽമാത്രം തുറക്കുന്ന ഹോട്ടലുകൾക്കും സമാന രീതിയിൽ 'ഈ അവസ്ഥയുണ്ട്.
ഇതോടെ നിരവധി തൊഴിലാളികളാണ് ജോലി ഇല്ലാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുന്നത്. അധികൃതർ വേണ്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്നാണ് ഹോട്ടലുടമകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
0 അഭിപ്രായങ്ങള്‍