🟣 എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു.🟣

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലൻപ്പടിയിൽ വയോധികയെ തെരുവ് നായ കടിച്ച് കൊന്നു. 

കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ 84 വയസുള്ള കാർത്ത്യായനിയെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ച് കൊന്നത്. ഇവരുടെ മാനസികാ സ്വാസ്ത്യമുള്ള മകൻ 60 വയസുള്ള ദേവദാസനേയും നായ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്. മകനേയും കടിച്ച് പരിക്കേൽപ്പിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടർന്ന് കാർത്ത്യായനി കിടപ്പിലായിരുന്നു. ദേവദാസ് മാനസി കാസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ച് കിടപ്പിലായിരുന്നു.
6.30 ഓടെ സമീപത്തുള്ള  ഇവരുടെ മകൻ മണി ഭക്ഷണം കൊടുക്കാൻ ചെന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ നാട്ടുകാരും പോലീസും  ആംബുലൻസ് പ്രവർത്തകരും ചേർന്ന് മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി. നായ വേറെ ആളുകളേയും വളർത്ത് നായ്ക്കളേയും കടിച്ചിട്ടുണ്ട്. നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാർ  പരിഭ്രാന്തിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍