പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുകര - പുന്നംപറമ്പ് ബിഎം & ബിസി റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. തെക്കുംകര വായനശാല പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയിൽ കുന്നംകുളം എംഎൽഎ എ. സി. മൊയ്തീൻ വിശിഷ്ടാതിഥിയായി. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ശിലാഫലകം അനാച്ഛാദനം ചെയ്തു.
പുല്ലാനിക്കാട് - മംഗലം - പനങ്ങാട്ടുകര - പുന്നംപറമ്പ് റോഡ് ബിഎം & ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ 7.34 കോടി രൂപ അനുവദിച്ചിരുന്നു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ മേൽപ്പാലം റോഡിൽ നിന്ന് ആരംഭിച്ച് മംഗലം - പനങ്ങാട്ടുകര - തെക്കുംകര വഴി പുന്നംപറമ്പ് സെൻ്റർ വരെയുള്ള 5.26 കിലോമീറ്റർ ദൂരം റോഡിൻ്റെ ബിഎം & ബിസി നിലവാരത്തിലുള്ള നവീകരണം പൂർത്തിയാക്കി. KSEB - KWA എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗും, 16 കലുങ്കുകളുടെ നിർമ്മാണവും, ഐറിഷ് ഡ്രെയിൻ, റോഡ് സുരക്ഷാ പ്രവൃത്തികളും പൂർത്തിയാക്കിയ ശേഷമാണ് റോഡ് ഉദ്ഘാടനം ചെയ്തത്.
തെക്കുംകരയിൽ നടന്ന പ്രാദേശിക പരിപാടിയിൽ എ സി മൊയ്തീൻ എംഎൽഎ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ശാന്ത ഉണ്ണികൃഷ്ണൻ, വടക്കാഞ്ചേരി നഗരസഭാ
ചെയർപേഴ്സൺ
മിനി അരവിന്ദൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
ടി.വി. സുനിൽ കുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ. എൻ. ശശി ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.
0 അഭിപ്രായങ്ങള്‍