റൈസ് പുള്ളർ - ഇറീഡിയം വ്യാപാരത്തിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തി വരുന്ന സംഘത്തിനെതിരെ
1 ) ബഹു: കേരള മുഖ്യമന്ത്രി
2 ) ബഹു:കേരള സംസ്ഥാന പോലീസ് മേധാവി
3 ) ക്രൈംബ്രാഞ്ച് മേധാവി
4 ) വിജിലൻസ് മേധാവി
5 ) തൃശൂർ ജില്ലാ പോലീസ് സൂപ്രണ്ട്
6 ) കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട്
എന്നിവർ മുമ്പാകെ സമർപ്പിക്കുന്ന പരാതി.
തൃശൂർ - കൊല്ലം - ആലപ്പുഴ - തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ 8 വർഷത്തോളമായി പലരിൽ നിന്നും ഏകദേശം 20 കോടിയോളം രൂപ തട്ടിയെടുത്തതായാണ് വിവരം.
1) കൊല്ലം അഞ്ചൽ ആയ്ലാറ പി.ഒ. ജയ വിലാസത്തിൽ സുനിൽ പി.കെ ( സുനിൽ ശിവരാജ് ), ( സുനിലിന്റെ ഭാര്യ സിന്ധു , മകൾ സിന്ധുഷ, മരുമകൻ, മറ്റ് ബന്ധുക്കൾ, സുഹൃത്തുകൾ എന്നിവർ എല്ലാവരുടെ പേരിലും പണം കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തി വരുന്നത് )
2) തൃശൂർ ജില്ല - പറപ്പൂക്കര നന്തിക്കര റെയിൽവേ ഗേറ്റിന് സമീപം കൈതവളപ്പിൽ കേശവൻ മകൻ അനിൽകുമാർ കെ. കെ. ( സുനിലിനു വാങ്ങി നൽകിയതു കൂടാതെ ഇയാളുടെ മുൻപ് തട്ടിപ്പിനിരയായി കോടികൾ നഷ്ടപ്പെട്ട ബിസിനസ്സിലേക്ക് (അമൃതം റെജി - മുതലമട സ്വാമി ) എന്ന് പറഞ്ഞും, കുടുംബത്തിന്റെ ജപ്തി ഒഴിവാക്കുന്നതിന് വേണ്ടിയും, മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി മകന്റെ പേരിലും, മകളുടെ വിദ്യാഭ്യാസം, വീട്ടാവശ്യങ്ങൾ എന്നിങ്ങനെ പല ആവശ്യങ്ങൾക്കും പലരിൽ നിന്നും പലപ്പോഴായി പണം കൈപ്പറ്റിയത് അടക്കം )
3) തൃശൂർ ഈസ്റ്റ് - ഇപ്പോൾ കൈപ്പറമ്പ് താമസം പുലോൻ അബി മകൻ പ്രവീൺ ( സുനിലിനു വാങ്ങി നൽകിയതു കൂടാതെ ഇയാളുടെ ഭാര്യ എന്നു പറയുന്ന ശ്രുതി, മാതാപിതാക്കൾ എന്നിവർ അടങ്ങുന്ന കുടുംബത്തിന്റെ ആർഭാട ജീവിതത്തിന് വേണ്ടി വ്യക്തിപരമായി പലരിൽ നിന്നും വാങ്ങിയതടക്കം )
4 ) സെയ്ദ്, സുൽത്താൻ, സജിമോൻ...
കൂടാതെ വലിയ ഒരു ലിസ്റ്റ് തന്നെ ഉണ്ടാകും.
( സുനിലിന്റെ തട്ടിപ്പിന് കൂട്ടാളികളായി ഓരോ കാലഘട്ടത്തിലും നിന്ന സുഹൃത്തുക്കളും , കൂട്ടുപ്രതികളും അടക്കം എല്ലാവരും )
മേൽപ്പറഞ്ഞ വ്യക്തികൾക്ക് പുറമേ ഇവരുടെ പങ്കുപറ്റിയ മുഴുവൻ പേരും അടങ്ങുന്ന ഒരു വലിയ ശ്യംഖലയാണ് ഈ തട്ടിപ്പ് തുടർക്കഥയായി കൊണ്ടു നടക്കുന്നത്. ഇതിന് ഒരറുതിയും , ഇനിയും പാവപ്പെട്ട ഒരാൾ പോലും ഈ തട്ടിപ്പ് സംഘത്തിൽ ചെന്നുപെടാതിരിക്കുന്നതിനും വേണ്ടിയാണ് ഈ പരാതി എഴുതി സമർപ്പിക്കുന്നത്.
ഒന്നാം പ്രതിയുടെ കൈവശം വന്നുചേർന്ന വില പിടിപ്പുള്ള ഒരു മെറ്റൽ ഇന്ത്യാ ഗവൺമെൻ്റിൻ്റെ അനുമതിയോടെ ഫോറിൻ രാജ്യത്തിനു കൈമാറുന്നതോടെ വലിയ തുക തങ്ങൾക്ക് വന്നുചേരും എന്ന് പറഞ്ഞു കൊണ്ടാണ് ഇത്രയും നാൾ തട്ടിപ്പ് നടത്തിയത്. ആദ്യകാലങ്ങളിൽ പണം നൽകുന്ന ആർക്കും തന്നെ വ്യക്തമായി കാര്യങ്ങൾ മനസ്സിലായിരുന്നില്ല. വലിയ വാഗ്ദാനത്തിൻ്റെ പേരിൽ കൂടുതൽ ഒന്നും ചോദിക്കണ്ട - പണം നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചു തരും എന്ന ഉറപ്പ് പ്രവീൺ, അനിൽ എന്നിവർ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം ആളുകളും ഇതിലേക്കായി പണം നൽകുവാൻ തുടങ്ങിയിരുന്നത്.
പിന്നീട് ബാംഗ്ളൂരിലും, ബോംബെയിലും, കൊല്ലത്തും എല്ലാം ദിവസങ്ങളോളം എല്ലാവരേയും വരുത്തി പല നാടകങ്ങൾ കളിക്കുകയും, എല്ലാവരിൽ നിന്നും രണ്ടു മൂന്നു തവണ ബ്ലാങ്ക് മുദ്രപത്രങ്ങളിലും വിശ്വാസയോഗ്യമായ തരത്തിൽ പല ബോണ്ടുകളിലും, അതിവിദഗ്ദമായി ഒപ്പിട്ടു വാങ്ങുകയും ചെയ്തിട്ടുണ്ട് ഈ മൂവർ സംഘം.
കാലാകാലങ്ങളിൽ പുതിയ പുതിയ വ്യക്തികളെ ഇത്തരത്തിൽ കോടികൾ വാഗ്ദാനം ചെയ്ത് ആകർഷിച്ച് മറ്റൊരു ജോലിയും നോക്കാതെ ആർഭാടപൂർവ്വമായ ജീവിതമാണ് ഒന്നാം പ്രതിയും, കൂട്ടരും നയിച്ചു കൊണ്ടിരിക്കുന്നത്.
സുനിൽ എന്നയാൾ വർഷങ്ങൾക്കു മുന്നേ ചോർന്നൊലിക്കുന്ന ഒരു വീടും, ഉടുതുണിക്ക് മറുതുണിയില്ലാതെ നടന്നിരുന്ന വ്യക്തിയാണ്. ഇന്ന് അഞ്ചലിൽ കൊട്ടാര സദൃശ്യമായ വീടും, സ്ഥലവും ( പണം സൂക്ഷിക്കാനുള്ള അറകൾ അടക്കം ) മറ്റ് സൗകര്യങ്ങളും, മംഗലാപുരം, ബാംഗ്ളൂർ, ബോംബെ എന്നിവിടങ്ങളിൽ അനധികൃത ഇടപാടുകളും, വണ്ടിക്കച്ചവടവും, പബ്ബുകളിലെ നടത്തിപ്പുകാരുമായി മറ്റ് ഇടപാടുകളും ഉണ്ടെന്ന് അറിയുവാൻ കഴിഞ്ഞു.
ഇതിൽ നിന്നും പങ്കുപറ്റാനും ലക്ഷ്വറി ജീവിതം നയിക്കാനും അനിലിനേയും, പ്രവീണിൻ്റെ കുടുംബത്തേയും ഒപ്പം കൂട്ടിയിരുന്നു മുൻപ് സുനിൽ. എന്നാൽ ഈ അടുത്ത കാലത്തായി ആരേയും നേരിൽ കാണാൻ കൂട്ടാക്കാതെ ഫോണിലൂടെ മാത്രം ആശയവിനിമയം നടത്തി പണം കൈപ്പറ്റി വരുകയായിരുന്നു സുനിൽ. പണം യഥാസമയങ്ങളിൽ എത്തിച്ചു കൊടുക്കുന്ന ജോലി അനിലിൻ്റേയും, പ്രവീണിൻ്റെയും ആയിരുന്നു. അതിന് പകരം ഇവർക്ക് ലക്ഷ്വറി വീടും, ബഹുനിലകെട്ടിടവും, വില കൂടിയ ലക്ഷ്വറി കാറുകളും, കോടിക്കണക്കിന് രൂപയും വാഗ്ദാനം ചെയ്തതു വിശ്വസിച്ചാണ് ഓരോ സമയത്തും പണം സ്വരൂപിച്ചു സുനിലിന് നൽകിയിരുന്നത്.
ഇതിൽ കൂട്ടു പ്രതിയായിട്ടുള്ള അനിൽകുമാർ എന്നയാൾ സാമ്പത്തികമായി മുന്നിൽ ജീവിച്ചു പോന്നിരുന്നതും, മറ്റൊരു ബിസിനസ്സിൽ കോടികൾ നഷ്ടം വന്നപ്പോൾ അതിൽ നിന്നും കരകയറാനാണ് സുനിലിനു വേണ്ടി ഇവിടെ ഏജൻ്റായി പ്രവർത്തിക്കുവാൻ തുടങ്ങിയത്. ഇയാൾ ഏതൊരു വീട്ടിലും സ്നേഹം നടിച്ച് വന്നു കയറി കുടുംബാംഗങ്ങളെ കയ്യിലെടുത്ത് അവരുടെ അനുകമ്പ പിടിച്ചുപറ്റി മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഓരോ കുടുംബങ്ങളിൽ നിന്നും താലിമാലയും, ഒരു ഗ്രാം സ്വർണ്ണം പോലും ബാക്കി വെക്കാതെയും ഇരന്ന് വാങ്ങി സുനിലിനു മുന്നിൽ എത്തിച്ചു കൊടുത്തിരുന്നത്. ഇയാളുടെ വാക്ചാതുരിയിൽ വീണ് പോയതിനാൽ ഇന്ന് തൃശൂരിൽ മാത്രം മുപ്പതിലധികം ആളുകളിൽ നിന്നും കോടിക്കണക്കിന് രൂപയാണ് ഇയാൾ മുന്നിൽ നിന്ന് സമാഹരിച്ച് നൽകിയിരിക്കുന്നത്. വൃദ്ധരായ അമ്മമാരിൽ നിന്നു പോലും സ്വർണ്ണവും, പണമായി ലക്ഷങ്ങളും ഇയാൾ ഈ കച്ചവടത്തിൻ്റെ പേരിൽ വാങ്ങിയെടുത്തിട്ടുണ്ട്.
എൻ്റെ വീട് ജപ്തിയാണെന്ന് കഴിഞ്ഞ 7 വർഷമായി പറഞ്ഞു കൊണ്ടിരിക്കുന്ന ഇയാൾ ഇന്നും അതേ കൊട്ടാരത്തിൽ തന്നെയാണ് സസുഖം താമസിക്കുന്നത്. പണം ചോദിക്കുന്ന ആളുകൾ വീട്ടിൽ വന്ന് ബഹളം വെക്കുന്ന സമയത്ത് സെറ്റിൽമെൻ്റ് സംസാരിക്കാനായി ഇയാളുടെ ബന്ധുവും, പ്രാദേശിക പാർട്ടി നേതാവുമായ സിദ്ധൻ എന്നയാളെ മുൻനിർത്തി അവധി പറഞ്ഞ് ആളുകളെ സമാധാനിപ്പിച്ച് വിടുകയാണ് പതിവ്.
അനിൽ, പ്രവീൺ എന്നിവർ കഴിഞ്ഞ 8 വർഷത്തോളമായി സമാഹരിച്ച സംഖ്യയിൽ മുഴുവൻ പണവും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുനിൽ പലപ്പോഴായി പറഞ്ഞിട്ടുള്ളത്. ഈ പണമെല്ലാം വാങ്ങിക്കൂട്ടിയ ഇവർ ഇതെല്ലാം ആരുടെ കൈവശമാണ് സൂക്ഷിക്കാൻ നൽകിയിരിക്കുന്നത് എന്ന കാര്യവും ഈ അന്വേഷണത്തിൻ്റെ പരിധിയിൽ വരുത്തേണ്ട കാര്യമാണ്.
കൂട്ടു പ്രതിയായ പ്രവീൺ എന്നയാൾ സുനിലിൻ്റെ വലം കയ്യായി തുടക്കം മുതൽ നിൽക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ കുറേ നാളുകളായി സുനിൽ പണം വാങ്ങിച്ച ആരുടേയും മുൻപിൽ വരാതെ മുങ്ങി നടക്കുകയാണ്. ഈ സമയത്തെല്ലാം സുനിലിനു വേണ്ടി വാതോരാതെ സംസാരിക്കുന്നത് പ്രവീണാണ്. കച്ചവടം അവസാന ഘട്ടത്തിലാണെന്നും, ആരും പ്രശ്നമുണ്ടാക്കരുതെന്നും, ഇന്നു തീരും, നാളെ തീരും എന്ന പ്രതീക്ഷ നൽകി ഓരോരുത്തരേയും പറഞ്ഞു നിർത്തുന്ന ജോലി പ്രവീണിനും, അനിലിനുമാണ്.അതിനുള്ള പ്രതിഫലം, വീട്ട്ചെലവ്, മറ്റ് സൗകര്യങ്ങൾ എന്നിവ സുനിൽ സമയാസമയങ്ങളിൽ ഇവർക്ക് നൽകുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇവർ മൂന്ന് പേർക്കും പുറമേ സെയ്ദ് , സുൽത്താൻ, സജിമോൻ, കൂടാതെ പലരും സുനിലിൻ്റെ മുകളിൽ ഉള്ളയാളുകളാണ് (സർ) എന്ന് പറഞ്ഞു എല്ലാവർക്കും മുൻപാകെ അവതരിപ്പിച്ചു പോന്നത് കൂട്ടുപ്രതികളായ പ്രവീണും, അനിലും ആണ്.
സുനിലുമായി ചെറിയ കാലയളവിൽ തെറ്റിപ്പിരഞ്ഞ ഇവർ സുനിൽ പണം നൽകിയിരുന്ന ആൾ എന്നു പരിചയപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഇക്കൂട്ടത്തിലുള്ള സെയ്ദ് എന്നയാളെയും, കുടുംബത്തേയും തീറ്റിപ്പോറ്റുന്നതിനായി കുറേ ലക്ഷങ്ങൾ ചെലവഴിച്ചു.
സെയ്ദിനു വേണ്ടി തിരുവില്ലാമല കേന്ദ്രീകരിച്ച് ഒരു റിസോർട്ടിൽ ആഡംബരമായി ദിവസങ്ങളോളം താമസിക്കുകയും, അവസാനം സെയ്ദിൻ്റെ കുടുംബവും, കൂട്ടാളികളും ലക്ഷങ്ങളുടെ ബാദ്ധ്യത വരുത്തി അതിവിദഗ്ദമായി അവിടെ നിന്നും മുങ്ങുകയും ചെയ്തു.
ഇതിനു ശേഷം നിൽക്കക്കള്ളിയില്ലാതെ വന്ന കൂട്ടുപ്രതികളായ പ്രവീണും, അനിലും വീണ്ടും സുനിലുമായി കൂട്ടുകൂടി തട്ടിപ്പ് തുടരുകയാണ് ഉണ്ടായിട്ടുള്ളത്. ഇവർ 3 പേരും വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഒന്നിലധികം സ്ഥലങ്ങളിൽ പണയം വെക്കുന്ന പ്രകിയയിലൂടെയും കോടികളുടെ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ഈ തട്ടിപ്പിൻ്റെ തുടർക്കഥ വർഷങ്ങളായി തുടരുന്നതിനാൽ ഇനി ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു വഴിയും ഇല്ലാതെയായിട്ടുണ്ട് പണം നൽകിയ പലർക്കും. ഇവർക്ക് പല സമയങ്ങളിലായി ബാങ്കിലൂടെയും, അല്ലാതെയും ഓരോ പരാതിക്കാരും നൽകിയ രൂപയുടെ വിശദാംശങ്ങൾ ഇതോടൊപ്പം നൽകുന്നതാണ്.
ഇപ്പോൾ ഇതിലെ രണ്ടാം പ്രതിയായിട്ടുള്ള അനിൽ കുമാറിന് ഒരു സർജറി കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലാണെന്ന പേരിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ബന്ധുക്കൾ ഇയാളെ കാണാൻ ആരേയും അനുവദിക്കുന്നില്ല. പണം ചോദിച്ചു ചെന്ന പ്രായമായ സ്ത്രീകളെ അടക്കം ഇയാളുടെ മകൻ ഭീഷണിപ്പെടുത്തി ആട്ടിയോടിക്കുകയാണ് ഉണ്ടായിട്ടുള്ളത്. തനിക്കൊന്നും പറയാനില്ല എന്ന തരത്തിലാണ് തൃശൂരിലെ തട്ടിപ്പിന്റെ പ്രധാനിയായ ഇയാൾ ഇപ്പോൾ കഴിയുന്നത്.
പ്രവീൺ എന്നയാൾ കഴിഞ്ഞ ഒരു മാസത്തിലധികമായി ബോംബെയിൽ സുനിലിനോടൊപ്പമാണ് എന്നാണ് പറയുന്നത്. വീണ്ടും വീണ്ടും ഓരോ കഥകൾ പറഞ്ഞ് ദിവസങ്ങൾ തള്ളി നീക്കുകയാണ് മൂവർ സംഘം. ഇപ്പോഴും ഇതിന്റെ ആവശ്യത്തിലേക്ക് എന്നു പറഞ്ഞ് ലക്ഷക്കണക്കിന് രൂപ പലരിൽ നിന്നും സ്വരൂപിക്കുന്നതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ആയതിനാൽ ഇനിയും കേരളത്തിൽ ഒരു വ്യക്തി പോലും ഇവരുടെ തട്ടിപ്പിൽ പെട്ടുപോകരുതെന്ന് കരുതിയും, ഞങ്ങൾക്ക് നഷ്ടപ്പെട്ട പണം - പലിശ സഹിതം വസൂലാക്കി തരുന്നതിനും, ഇത്രയേറെ മാനസിക സംഘർഷങ്ങളിലേക്ക് നയിച്ചതിനുള്ള തക്കതായ പരമാവധി ശിക്ഷ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം മൂന്ന് പ്രതികൾക്കും, ഇവരുടെ കൂട്ടാളികളായിട്ടുള്ളവർക്കും (പണം എക്കൗണ്ടിലേക്ക് കൈപ്പറ്റിയിട്ടുള്ള ഓരോ വ്യക്തികളും ഇതിലെ കൂട്ടാളികളാണ്. ) സുനിലിൻ്റെ ഭാര്യ, മക്കൾ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, അനിൽ, പ്രവീൺ, കൂടാതെ ആരെല്ലാം സുനിലിനു വേണ്ടി കഴിഞ്ഞ 8 വർഷത്തിലധികമായി പണം നേരിട്ടോ / ബാങ്കിലൂടെയോ കൈപ്പറ്റിയിട്ടുണ്ടോ അവരെയെല്ലാം ഈ വൻ തട്ടിപ്പിൽ പ്രതികളായി ചേർത്തുകൊണ്ട് കേരളം കണ്ട വലിയ ഒരു തട്ടിപ്പിലെ പ്രതികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇതിനാൽ താഴ്മയായി അപേക്ഷിക്കുന്നു.
പണം നൽകിയ വ്യക്തികളിൽ അറിയാവുന്നവരുടെ പേരു വിവരം താഴെ ചേർക്കുന്നു.
( ഇവരിൽ എത്ര പേർ ഈ പരാതിയോടൊപ്പം ഉണ്ടാകും എന്ന് വ്യക്തമല്ല : ഇവരെല്ലാവരും ഇക്കാര്യത്തിലേക്കായി പണം നൽകിയിട്ടുണ്ടെന്ന അറിവ് സത്യസന്ധമാണ് )
ബ്രാക്കറ്റിലുള്ള പണം നൽകിയ കണക്കുകൾ ഏകദേശമാണ്.
1.സജീവൻ - കണിച്ചു കുളങ്ങര ( 3. 70 കോടി )
2.അരുൺ സജീവൻ - കണിച്ചു കുളങ്ങര ( 30 ലക്ഷം )
3.ഹരിദാസ് - തൃശൂർ ( 1.5 കോടി )
4.സനീഷ് - തൃശൂർ ( 80 ലക്ഷം )
5.മനോജ് - തൃശൂർ ( 1.5 കോടി )
6.അർജുൻ - തൃശൂർ ( 30 ലക്ഷം + വീട് )
7.സുരേഷ് - തൃശൂർ ( 50 ലക്ഷം + വീട് )
8.മണി / അമ്പിളി - തൃശൂർ ( 1.5 കോടി + വീട് )
9.സതീഷ് കുമാർ എൻ. എൻ - തൃശൂർ ( 50 ലക്ഷം)
10.പ്രവീൺ - തിരുവില്വാമല ( 80 ലക്ഷം
11.രാജശേഖരൻ - തിരുവില്ലാമല ( 80 ലക്ഷം )
12.സുനിൽ ജോർജ് - കൊല്ലം ( 50 ലക്ഷം )
13.ദിലീപ് - കൊല്ലം ( 40 ലക്ഷം )
14.ഷിബു കൃഷ്ണൻ - തിരുവനന്തപുരം ( 6 ലക്ഷം )
15.ഫിറോസ് - തൃശൂർ ( 50 ലക്ഷം )
16. കൃഷ്ണൻ - തൃശൂർ ( 1 കോടി )
17.രാജേഷ് - അഞ്ചൽ ( 20 ലക്ഷം )
18. - ചാവക്കാട് ( 68 ലക്ഷം )
19.സുനിൽകുമാർ - നന്തിക്കര ( 1 കോടി )
20.സിദ്ധൻ - നന്തിക്കര ( 10 ലക്ഷം )
21.മാഗി - തൃശൂർ ( 20 ലക്ഷം )
22.രേഖ - തൃശൂർ ( 5 ലക്ഷം)
23.നിയാസ് - ഗൾഫ് ( 1 കോടി )
24. സിറാജ് - ഗൾഫ് ( 10 ലക്ഷം )
25. ഉണ്ണി - അമ്മ - തൃശൂർ - ( 35 ലക്ഷം )
26.ശംഭു - തൃശൂർ ( 30 ലക്ഷം )
27.വിനു കുമാർ - തൃശൂർ ( 30 ലക്ഷം )
28.മണി - കുന്ദംകുളം ( 10 ലക്ഷം/ അനിലിന് )
29.സന്തോഷ്കുമാർ - തൃശൂർ ( 10 ലക്ഷം/ അനിലിന് )
30.നാരായണൻ - തൃശൂർ ( 10 ലക്ഷം )
31.മോഹനൻ - തൃശൂർ ( 10 ലക്ഷം )
32.വിജയൻ - തൃശൂർ ( 3 ലക്ഷം )
33.വിശ്വനാഥൻ - തൃശൂർ ( 3 ലക്ഷം )
34.അപ്പു - അഞ്ചൽ ( 25 ലക്ഷം )
35.അൻസർ ( 1 കോടി )
36. ലിജോ - തൃശൂർ ( 60 ലക്ഷം )
37. അഞ്ചൽ വീട് - ഇക്ക (85 ലക്ഷം)
38. ഏലിയാസ് - തൃശൂർ ( 25 ലക്ഷം )
Copy to
1 ) തൃശൂർ, കൊല്ലം ജില്ലകളിലെ പ്രസ്സ് ക്ലബ് മെമ്പർമാർ
2) മുഖ്യധാരാ / ഓൺലൈൻ ചാനലുകൾ
3) സോഷ്യൽ മീഡിയ
0 അഭിപ്രായങ്ങള്‍