ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് രാഹുല്‍ ഈശ്വര്‍ ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടത്.
ഒരു വ്യക്തിയുടെ ജീവിതം തകര്‍ത്തിട്ട് ഇങ്ങനെ ഉളുപ്പില്ലാതെ നടക്കുന്നതെന്തിനാണെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കി സമൂഹ 'മാധ്യമങ്ങളില്‍ റീച്ച് കൂട്ടാനും ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാനുമുള്ള ശ്രമങ്ങളിലാണ് റീനി. റീനിയുടെ ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നും പക്ഷെ അത് പ്രചരിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്ത്രീയെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നിലപാടുകളെയാണ് ചോദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുതെന്നും, നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കണമെന്നും പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ വീഡിയോ അവസാനിപ്പിച്ചത്.
താനും രാഹുല്‍ മാങ്കൂട്ടത്തിലും മുന്‍പ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ശക്തമായി തര്‍ക്കിച്ചിട്ടുണ്ട്. .പക്ഷെ 'ഐ കെയര്‍ എബൗട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍' എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് പോലെ ഇതൊരു വേട്ടയാകരുതെന്നും തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും കോണ്‍ഗ്രസുകാരോടായി രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍