'ഓർക്കണം 2025' വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു.




 സമഗ്ര ശിക്ഷാ കേരളം തൃശൂർ വടക്കാഞ്ചേരി ബിആർസിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും ഓട്ടിസം സെന്ററിലെ കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഈ വർഷത്തെ ഓണാഘോഷം 'ഓർക്കണം 2025' വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു.


 ആഘോഷ പരിപാടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി നിർവഹിച്ചു. വടക്കാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. വി. മുഹമ്മദ് ബഷീർ അധ്യക്ഷനായ ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വി. നഫീസ മുഖ്യാതിഥിയായിരുന്നു. വിശിഷ്ട സാന്നിധ്യമായി സിനിമ ടെലിവിഷൻ ആർട്ടിസ്റ്റ് അഖിലേഷ് തയൂരും പങ്കെടുത്തു. ഭിന്നശേഷി കുട്ടികളിൽ നിന്നും സ്റ്റാർ ഓഫ് ദ ഡേ ആയി തിരഞ്ഞെടുത്ത മാസ്റ്റർ. തോബിയാസ് എംഎൽഎ യോടൊപ്പം ഉദ്ഘാടന വേദി പങ്കിട്ടു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ആർ. അരവിന്ദാക്ഷൻ, ഡിവിഷൻ കൗൺസിലമാരായ എ. ഡി. അജി, ഫിറോസ്,

സമഗ്ര ശിക്ഷ കേരളം തൃശൂർ ജില്ല പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ഡോ. ബിനോയ്‌ എൻ. ജെ, മുൻ ജില്ല പ്രോഗ്രാം ഓഫീസർ ശശിധരൻ. ഇ, വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പ്രധാന അധ്യാപിക സീമ എ. എം, പി ടി എ പ്രസിഡന്റ്‌ നിഷാദ്, വടക്കാഞ്ചേരി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ- ഓർഡിനേറ്റർ ജയപ്രഭ സി. സി, ട്രൈനർ ജ്യോതി വി. കെ. തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. എല്ലാ കുട്ടികൾക്കും ഓണക്കോടികളും സമ്മാനങ്ങളും നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും, നാടൻപാട്ടും, ചെണ്ടമേളവും ചുള്ളിക്കാട് റെഡ് ബോയ്സ് ക്ലബ് ഒരുക്കിയ ഓണസദ്യയും ഓർക്കണം -2025*ന്റെ മാറ്റ് കൂട്ടി.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍