മഹാത്മ മെമ്മോറിയൽ കെയർ ആന്റ് ഷെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ട്രസ്റ്റ് അംഗങ്ങൾ, പാലിയേറ്റീവ് പ്രവർത്തകർ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ഓണാഘോഷ പരിപാടിയും കിറ്റ് വിതരണവും നടന്നു.
മഹാത്മ ട്രസ്റ്റ് ചെയർമാൻ കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ഫൊറോന ചർച്ച് വികാരി ഫാദർ തരകൻ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പി. എ.മാധവൻ ഡോക്ടർ ശ്രീനിവാസൻ,
പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ലീന ഡാർവിൻ, പാലിയേറ്റീവ് പ്രവർത്തകയായ ശ്രീദേവി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ, ആക്ട്സ് വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് വി. വി. ഫ്രാൻസീസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ പി. ആർ, ട്രസ്റ്റ് സെക്രട്ടറി ജിജോ കുര്യൻ, വൈസ് പ്രസിഡന്റ് ഷാഹിദ റഹ്മാൻ, സി. ടി. ദേവസി സ്മാരക ട്രസ്റ്റ് ചെയർമാൻ പി. ജെ. രാജു., കോ- ഓർഡിനേറ്റർ ബിജു ഇസ്മായിൽ, അനിരുദ്ധൻ, ടി.വി. സണ്ണി, സി. എച്ച് ഹരീഷ്, ടി. എസ്. മായാദാസ്, അഡ്വ. മുഹമ്മദ് ഷഫീഖ് ഫ്രാൻസീസ്, എ. എസ്. ഹംസ, ഗോകുൽ ഗുരുവായൂർ, കൗൺസിലർമാരായ കെ. ഗോപാലകൃഷ്ണൻ, ജോയൽ മഞ്ഞില, കെ. എൻ. പ്രകാശൻ, രമണി പ്രേമദാസൻ, കെ. എം. ഉദയകുമാർ, സാമൂഹ്യ പ്രവർത്തകരായ ശശി മംഗലം, സിദ്ധിക് മാരാത്തുകുന്ന്, അനു സെബാസ്റ്റ്യൻ, ജെയ്മോൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍