നിര്യാതനായി.
വടക്കാഞ്ചേരി :കരുതക്കാട് പൂവ്വത്തിങ്കൽ കുഞ്ഞാൻ മകൻ അബൂബക്കർ (കുണ്ടുകാടൻ) ( 78 വയസ്സ് ) നിര്യാതനായി. വടക്കാഞ്ചേരിയിലെ ആദ്യകാല കെ. എസ്. യു നേതാവും, ബ്ലോക്ക്തല കോൺഗ്രസ് നിർവ്വാഹക സമിതി അംഗവുമായിരുന്നു. പരേതൻ വടക്കാഞ്ചേരി മൾട്ടിപർപ്പസ് സഹകരണസംഘം വൈസ് പ്രസിഡൻ്റ്, കരുതക്കാട് ജുമാ മസ്ജിദ് കമ്മറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ആമിന
മക്കൾ: ഹാരിസ് (ദുബായ്), റഷീദ് ( ഷേണായിസ് കെയർ ആശുപത്രി, കണ്ണൂർ), നിഷാദ് (അജ്മാൻ)
മരുമക്കൾ: ഫെമിന , നജ്മ (പ്രിൻസിപ്പാൾ, അൽ ഇർഷാദ് സ്ക്കൂൾ, കിള്ളിമംഗലം), സുലൈഖ.
കബറടക്കം ഇന്ന് രാവിലെ 10 ന് കരുതക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ വെച്ച് നടത്തുന്നു.

0 അഭിപ്രായങ്ങള്‍