കേരളത്തിൻ്റെ അടിസ്ഥാന വികസനമേഖലയിൽ പുതിയൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ട തുങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം നടന്നു.

 



മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ്👇


 കേരളത്തിൻ്റെ വ്യാപാര വാണിജ്യ - ടൂറിസം മേഖലകൾക്ക് പുതിയ കുതിപ്പ് നൽകുന്ന ഈ പദ്ധതി താമരശ്ശേരി ചുരം വഴിയുള്ള ഗതാഗത പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരമായിരിക്കും. വയനാടിനെ സംബന്ധിച്ചിടത്തോളം ഇതൊരു സ്വപ്നസാഫല്യമാണ്. 2021 ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചിരുന്നത്. അതിൽ 33-ാമത്തെ ഇനമായി റോഡ് വികസന പദ്ധതികളുടെ കൂട്ടത്തിൽ വയനാട് തുരങ്ക പാതയും ഒരു വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. അതുടനെ യാഥാർത്ഥ്യമാകാൻ പോവുകയാണ്. വെല്ലുവിളികളെ മറികടന്ന് നാടിൻ്റെ വികസനം നടപ്പാക്കാൻ വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഈ തുരങ്കപാതയിൽ പ്രതിഫലിക്കുന്നത്. 

നിർമ്മാണം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയാകും ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയും ഇതായിരിക്കും. പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് ചെയ്യുന്ന ഈ പദ്ധതിക്കായി കിഫ്ബി മുഖാന്തരം 2143 കോടി രൂപയുടെ സാമ്പത്തിക അനുമതിയാണ് നൽകിയിട്ടുള്ളത്. നാം ഇന്നു ജീവിക്കുന്നതിലും മെച്ചപ്പെട്ട പരിസ്ഥിതിയോടെ ഈ ഭൂമിയെ വരും തലമുറയ്ക്ക് കൈമാറണം. ഒപ്പം അവർക്കു വേണ്ടി ഭാവിയെ മുന്നിൽ കണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുകയും വേണം. അതാണ് കേരളത്തിന്റെ സുസ്ഥിര വികസന മാതൃക. ആ മാതൃകയുടെ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ പോകുന്ന പദ്ധതിയായിരിക്കും ഈ തുരങ്കപാത.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍