പുള്ള് കോള്‍പടവ് ടൂറിസം സെന്റര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി പി. എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

 


 ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുള്ള് കോള്‍പടവ് ടൂറിസം സെന്റര്‍ പദ്ധതിയുടെ നിര്‍മ്മാണോദ്ഘടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സി. സി മുകുന്ദന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു കൊണ്ട് ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായിരുന്നു.


അതിമനോഹരമായ പ്രദേശമാണ് പുള്ള്. ദേശാടനപ്പക്ഷികളും മത്സ്യസമ്പത്തും ഉള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ ഉള്‍ച്ചേര്‍ന്ന പ്രദേശം. അതുകൊണ്ടുതന്നെ പുള്ള് ഗ്രാമത്തിന്റെ സൗന്ദര്യം ലോകത്തിന് മാതൃകയാകുന്ന തരത്തില്‍ 82.66 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍ പോകുന്നത്, ഗ്രാമത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. 


ലൈറ്റിംഗ്, ഇരിപ്പിടം എന്നിവയെല്ലാം ചേര്‍ന്നുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും ഗ്രാമത്തില്‍ സാധ്യമാകും. സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിക്കുന്ന 49.59 ലക്ഷം രൂപയും ചാഴൂര്‍ ഗ്രാമപഞ്ചയത്തിന്റെ 2024-25 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 33.06 ലക്ഷം രൂപയും ഉള്‍പ്പെടെ 82.66 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന പദ്ധതിയാണ് പുള്ള് കോള്‍പടവ് ടൂറിസം സെന്റര്‍.


ഗ്രാമപഞ്ചായത്തും ടൂറിസം വകുപ്പും ചേര്‍ന്ന് പുള്ളില്‍ കോള്‍പടവ് ടൂറിസം സെന്റര്‍ പദ്ധതി ആരംഭിക്കുകയാണ്. പുള്ള് ഭാഗത്ത് ശക്തമായ മഴ പെയ്യുമ്പോള്‍ റോഡുകളില്‍ വെള്ളക്കെട്ട് കാരണം ഗതാഗതം തടസ്സം നേരിടുന്ന സാഹചര്യമുണ്ട്. അതിനാല്‍ പൊതുമരാമത്ത് വകുപ്പിനോട് റോഡ് ഉയര്‍ത്തുന്നതിനുള്ള പരിശോധന നടത്തുന്നതിനും പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.


ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീന പറയങ്ങാട്ടില്‍, കെ എല്‍ ഡി സി കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍ എ. ജി ബോബന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് അമ്പിളി സുനില്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. രാമചന്ദ്രന്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, മെമ്പര്‍മാര്‍, ചാഴൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജോയ്‌സി വര്‍ഗീസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍