മാരാത്തുകുന്ന് ബാലവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എം. ആർ. സോമനാരായണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ വിജയികൾക്ക് സമ്മാനവിതരണം നടത്തി. സി.പി.ഐ. ലോക്കൽ സെക്രട്ടറി സി. വി. പൗലോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ബ്രാഞ്ച് സെക്രട്ടറി സുനിൽ കുന്നത്തേരി സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം. യു. കബീർ, എ. എ. റിയാസ്, കെ. കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ്. സെക്രട്ടറി വി. എ. യദുലാൽ നന്ദി പറഞ്ഞു.
രാഗിൽ രാധാകൃഷ്ണൻ, രഘു, വി. എ. ആകാശ്, സി. എസ്. അനൂപ്, കണ്ണൻ, രാഹുൽ എന്നിവർ നേതൃത്വം കൊടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍