കിറ്റ് വിതരണം നടത്തി.

 



ഹലോദോസ്ത് വടക്കാഞ്ചേരിക്കൊരു കൈത്താങ്ങ് കൂട്ടായ്മയുടെ 2025 ഓഗസ്റ്റ് മാസത്തെ കിറ്റ് വിതരണവും, മരുന്ന് വിതരണവുo, കുമരനെല്ലൂർ എൻ എസ് എസ് ഹാളിൽ വെച്ച് നടന്നു. ഹലോ ദോസ്ത് പ്രസിഡന്റ്‌ കെ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ഡോ. ഐശ്വര്യ സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ഹലോ ദോസ്ത് ജനറൽ സെക്രട്ടറി ബുഷറ റഷീദ് , വൈസ് പ്രസിഡന്റ്‌ എം. എച്ച്. ഷാനവാസ്‌, ജോയിന്റ് സെക്രട്ടറി എം.ജെ. ജൈമോൻ, ട്രഷറർ വിനോദ് തുമ്പറമ്പിൽ, പി.കെ. രാജേഷ്, 

ഒ.ആർ. രാമചന്ദ്രൻ, പ്രകാശൻ ചെമ്പത്ത്, എ.കെ. പീതാംബരൻ, നന്ദൻ മാഷ്, സി.വി. ജോസ്, ടി. രാജൻ, സദാശിവൻ എന്നിവർ ആശംസകൾ അറിയിച്ചു. കഴിഞ്ഞ നാലു വർഷമായി വടക്കാഞ്ചേരിയിലെയും, പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായ ആളുകൾക്ക് കിറ്റുകൾ നൽകി വരികയാണ്. തുടർന്നും ഇതു മുടക്കം കൂടാതെ മുന്നോട്ടു കൊണ്ടു പോകുമെന്ന് ഹലോ ദോസ്ത് ഭാരവാഹികൾ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍