പ്രവർത്തനോദ്ഘാടനം നടത്തി.

 



വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളിയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറി ഹാളിൻ്റെ നിർമ്മാണോദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ.എ. നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ കായിക പരിശീലനത്തിനും മറ്റുമായി ആനപ്പറമ്പ് ബി.ആർ.സി. കോമ്പൗണ്ടിൽ ഇൻഡോർ സ്റ്റേഡിയത്തിനായി ഒരു കോടി രൂപ വകയിരുത്തിയതായി എം.എൽ.എ. പ്രഖ്യാപിച്ചു.

വടക്കാഞ്ചേരി നഗര സഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വിഭാഗം അസി. എഞ്ചിനീയർ സാൻ്റോ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ എം. ആർ. അനൂപ് കിഷോർ, പി. ആർ. അരവിന്ദാക്ഷൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ. കെ. ജയപ്രകാശ്, ലൈബ്രറി പ്രസിഡണ്ട് വി. മുരളി, സെക്രട്ടറി ജി. സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍