പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം : പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്‌ജിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ആര്യമ്പാവ് കോളർ മുണ്ട വീട്ടിൽ രാമചന്ദ്രൻ (63) പള്ളിക്കൽ ബസാർ ചോലക്കൽ വീട്ടിൽ സനൂഫ് (38) തിരൂർ അത്തൻ പറമ്പിൽ റൈഹാൻ (45) ഏലംകുളം പുറയത്ത് സൈനുൽ ആബിദ് ( 41 ) സനുഫിന്റെ ഭാര്യ പയ്യനാട് തോരൻ വീട്ടിൽ ജസീല (27) മുണ്ടുകാട്ടിൽ സുലൈമാൻ (47)എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ സുഹൃത്തും അവന്റെ ഭാര്യയും ചേർന്ന് ബൈപ്പാസ് റോഡിലുള്ള സ്വകാര്യ ലോഡ്ജിലേക്ക് കൊണ്ടുപോയി റൂമിൽ എത്തിച്ചതിന് ശേഷം മറ്റ് പുരുഷന്മാരെ വിളിച്ചു.
യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ അവൾ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീടുണ്ടായ അക്രമത്തിൽ യുവതിയെ വീണ്ടും കീഴ്പ്പെടുത്തി ലോഡ്ജ് മാനേജറും മറ്റു ചിലരും പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെത്തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ എസ് എച്ച് ഒ സുമേഷ് സുധാകർ, എസ് ഐ ഷിജോ സി. തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍